കറാച്ചി: പശ്ചിമേഷ്യയിലെ സംഘർഷവും അതിനെത്തുടർന്നുണ്ടായ ആഗോള ഇന്ധന പ്രതിസന്ധി പാകിസ്ഥാൻ സൂപ്പർ ലീഗിനെയും ബാധിച്ചു. വരാനിരിക്കുന്ന സീസൺ കാണികളില്ലാതെ നടത്താനാണ് പിസിബിയുടെ തീരുമാനം. രാജ്യത്തെ സുരക്ഷാ സാഹചര്യം, ഇന്ധന ക്ഷാമം, സർക്കാരിന്റെ നിയന്ത്രണങ്ങൾ എന്നിവയെല്ലാം പരിഗണിച്ചാണ് ഈ നീക്കമെന്ന് പിസിബി ചെയർമാൻ മുഹ്‌സിന്‍ നഖ്‌വി വ്യക്തമാക്കി.
മാർച്ച് 26-ന് ആരംഭിക്കാനിരുന്ന ടൂർണമെന്റ് മുൻകൂട്ടി നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തന്നെ നടക്കും. എന്നാൽ സ്റ്റേഡിയങ്ങളിൽ പ്രേക്ഷകർക്ക് പ്രവേശനം ഉണ്ടാകില്ല. പതിവായി നടക്കുന്ന ഉദ്ഘാടനച്ചടങ്ങും ഈ വർഷം റദ്ദാക്കിയിട്ടുണ്ട്. മത്സരങ്ങൾ നടക്കുന്ന വേദികളിലും മാറ്റം വരുത്തിയിട്ടുണ്ട്. മുമ്പ് വിവിധ നഗരങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ ലാഹോർ, കറാച്ചി എന്നി സ്റ്റേഡിയങ്ങളിൽ മാത്രമാകും മത്സരം നടത്തുക.
പിസിബിയുടെ ഈ തീരുമാനം ഫ്രാഞ്ചൈസികൾക്ക് സാമ്പത്തികമായി വലിയ തിരിച്ചടിയാണ് ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന പണമായിരുന്നു ടീമുകളുടെ പ്രധാന വരുമാനം. കാണികൾ ഇല്ലാതെ മത്സരം നടത്തുന്നത് വഴി ഈ വരുമാനം പൂർണമായും നഷ്ടപ്പെടും. എന്നാൽ ഈ നഷ്ടം കുറയ്ക്കാൻ പിസിബി നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates