കമ്രാന്‍ ഗുലാം എക്സ്
Sports

ടീമിനെ രക്ഷിച്ച് അരങ്ങേറ്റ സെഞ്ച്വറി; മുള്‍ട്ടാനില്‍ കമ്രാന്‍ ഗുലാം ഷോ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 200 കടന്ന് പാകിസ്ഥാന്‍

Author : സമകാലിക മലയാളം ഡെസ്ക്

മുള്‍ട്ടാന്‍: ബാബര്‍ അസമിന്റെ പകരക്കാരനായി ടീമിലെത്തിയ കമ്രാന്‍ ഗുലാം സെഞ്ച്വറിയടിച്ച് അരങ്ങേറ്റം ആഘോഷിച്ചു. 29ാം വയസിലാണ് താരം പാക് ടീമില്‍ അരങ്ങേറിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ പാക് ഇന്നിങ്‌സിനെ രക്ഷപ്പെടുത്തുന്നതിലും താരത്തിന്റെ ബാറ്റിങ് നിര്‍ണായകമായി.

102 റണ്‍സുമായി താരം ബാറ്റിങ് തുടരുന്നു. ഒപ്പം 25 റണ്‍സുമായി മുഹമ്മദ് റിസ്വാനും.

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടരുന്ന പാകിസ്ഥാന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെന്ന നിലയില്‍. ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ അസം, സൂപ്പര്‍ പേസര്‍മാരായ ഷഹീന്‍ അഫ്രീദി, നസിം ഷാ എന്നിവരെ ഒഴിവാക്കിയാണ് പാകിസ്ഥാന്‍ ഇറങ്ങിയത്. ബാബറിന്റെ പകരക്കാരനായി എത്തിയ കമ്രാന്‍ ഗുലാം ടെസ്റ്റ് അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു.

നേരത്തെ ഓപ്പണര്‍ സയിം അയൂബ് അര്‍ധ സെഞ്ച്വറി നേടി പുറത്തായി. താരം 77 റണ്‍സ് കണ്ടെത്തിയാണ് മടങ്ങിയത്.

പാക് തുടക്കം തകര്‍ച്ചയോടെ ആയിരുന്നു. 19 റണ്‍സിനിടെ അവര്‍ക്ക് 2 വിക്കറ്റുകള്‍ നഷ്ടമായി. കഴിഞ്ഞ ടെസ്റ്റില്‍ തിളങ്ങിയ ഓപ്പണര്‍ അബ്ദുല്ല ഷഫീഖ് (7), ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (3) എന്നിവര്‍ വേഗം തന്നെ മടങ്ങി.

പിന്നീട് മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സയിം അയൂബ്- കമ്രാന്‍ ഗുലാം സഖ്യമാണ് ടീമിനെ മുന്നോട്ടു കൊണ്ടു പോയത്. ഇരുവരും ചേര്‍ന്ന് 149 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്. ഇംഗ്ലണ്ടിനായി ജാക്ക് ലീച് രണ്ട് വിക്കറ്റുകളും മാത്യു പോട്സ്, ബ്രെയ്ഡന്‍ കര്‍സ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?