ജാമി സ്മിത്തിന്‍റെ ബാറ്റിങ് എക്സ്
Sports

73 റണ്‍സിനിടെ 3 വിക്കറ്റുകള്‍; പാകിസ്ഥാനെതിരെ ഇംഗ്ലണ്ടിന്റെ തിരിച്ചടി അതേ നാണയത്തില്‍

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 267ന് പുറത്ത്

Author : സമകാലിക മലയാളം ഡെസ്ക്

റാവല്‍പിണ്ടി: പാകിസ്ഥാനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇംഗ്ലണ്ട്. ഒന്നാം ഇന്നിങ്‌സില്‍ 267നു പുറത്തായ ഇംഗ്ലണ്ട് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 73 റണ്‍സിനിടെ പാകിസ്ഥാന്റെ 3 വിക്കറ്റുകള്‍ വീഴ്ത്തി. 7 വിക്കറ്റുകള്‍ ശേഷിക്കെ ഇംഗ്ലീഷ് സ്‌കോറിനൊപ്പമെത്താന്‍ പാകിസ്ഥാന് വേണ്ടത് 194 റണ്‍സ് കൂടി.

16 വീതം റണ്‍സുമായി ക്യാപ്റ്റന്‍ ഷാന്‍ മസൂദ്, സൗദ് ഷക്കീല്‍ എന്നിവരാണ് ക്രീസില്‍. അബ്ദുല്ല ഷഫീഖ് (14), സയം അയൂബ് (19), കമ്രാന്‍ ഗുലാം (3) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്.

ഇംഗ്ലണ്ടിനായി ജാക്ക് ലീച്, ഗസ് അറ്റ്കിന്‍സന്‍, ഷൊയ്ബ് ബഷീര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

പാകിസ്ഥാനായി ഒരിക്കല്‍ കൂടി സ്പിന്നര്‍ സാജിദ് ഖാന്‍ തിളങ്ങി. താരം 6 വിക്കറ്റുകള്‍ വീഴ്ത്തി. നോമന്‍ അലി 3 വിക്കറ്റുകള്‍ വീഴ്ത്തി. സഹിദ് മഹ്മൂദ് ഒരു വിക്കറ്റെടുത്തു.

ഇംഗ്ലണ്ടിനായി ജാമി സ്മിത്ത് (89), ബെന്‍ ഡുക്കറ്റ് (52), ഗസ് അറ്റ്കിന്‍സന്‍ (39), സാക് ക്രൗളി (29) എന്നിവരാണ് ചെറുത്തു നിന്നത്. ഒലി പോപ്പ്, ജോ റൂട്ട്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ഹാരി ബ്രൂക് എന്നിവര്‍ പരാജയപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു