സഹ താരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന നോമാൻ അലി എക്സ്
Sports

ബൗളർമാരുടെ വിളയാട്ടം, ഒന്നര ദിവസത്തിനിടെ വീണത് 25 വിക്കറ്റുകൾ!

പാകിസ്ഥാന്‍- വിന്‍ഡീസ് രണ്ടാം ടെസ്റ്റ് ആവേശകരം

Author : സമകാലിക മലയാളം ഡെസ്ക്

മുള്‍ട്ടാന്‍: പാകിസ്ഥാനും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ആവേശകരം. വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് 163 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പാകിസ്ഥാനു സാധിച്ചു. എന്നാല്‍ വിന്‍ഡീസ് ബൗളര്‍മാര്‍ തിരിച്ചടിച്ചതോടെ പാക് ഒന്നാം ഇന്നിങ്‌സ് 154 റണ്‍സില്‍ അവസാനിച്ചു.

9 റണ്‍സ് നേരിയ ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ വിന്‍ഡീസ് രണ്ടാം ദിനം ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെന്ന നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ 6 വിക്കറ്റ് വീഴ്ത്തിയ നോമാന്‍ അലി തന്നെയാണ് രണ്ടാം ഇന്നിങ്‌സിലും വിന്‍ഡീസിനെ കുഴക്കുന്നത്. സന്ദര്‍ശകര്‍ക്ക് രണ്ടാം ഇന്നിങ്‌സില്‍ നഷ്ടമായ 5ല്‍ 4 വിക്കറ്റുകളും നോമാന്‍ അലി നേടി. രണ്ടിന്നിങ്സിലുമായി താരം ഇതുവരെ 10 വിക്കറ്റുകൾ വീഴ്ത്തി കഴിഞ്ഞു. സാജിത് ഖാന്‍ 1 വിക്കറ്റെടുത്തു.

രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് അര്‍ധ ശതകം നേടി. താരം 4 സിക്‌സും 2 ഫോറും സഹിതം 52 റണ്‍സെടുത്തു. ആമിര്‍ ജാന്‍ഗൂവാണ് (30) പിടിച്ചു നിന്ന മറ്റൊരു താരം. നിലവില്‍ 5 റണ്‍സുമായി ജസ്റ്റന്‍ ഗ്രീവസാണ് ക്രീസില്‍.

നേരത്തെ 49 റണ്‍സെടുത്ത മുഹമ്മദ് റിസ്വാന്‍ (49), 32 റണ്‍സെടുത്ത സൗദ് ഷക്കീല്‍ എന്നിവരുടെ ചെറുത്തു നില്‍പ്പാണ് പാക് ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 154ല്‍ എത്തിച്ചത്.

വിന്‍ഡീസിനായി ജോമല്‍ വാറിക്കന്‍ 4 വിക്കറ്റുകളും ഗുഡാകേഷ് മോട്ടി 3 വിക്കറ്റുകളും വീഴ്ത്തി. കെമാര്‍ റോച്ച് 2 വിക്കറ്റുകള്‍ പിഴുതു.

ഒന്നാം ഇന്നിങ്‌സ് ബാറ്റിങില്‍ വിന്‍ഡീസ് ഒരു ഘട്ടത്തില്‍ 38 റണ്‍സിനിടെ 7 വിക്കറ്റ് നഷ്ടമായ അവസ്ഥയിലായിരുന്നു. പിന്നീട് അവര്‍ 95 റണ്‍സ് ചേര്‍ക്കുന്നതിനിടെ 9 വിക്കറ്റ് നഷ്ടമായ അവസ്ഥയിലുമായിരുന്നു.

എന്നാല്‍ വാലറ്റം നടത്തിയ ധീരോദാത്തമായ ചെറുത്തു നില്‍പ്പാണ് അവരെ 163ല്‍ എത്തിച്ചത്. 9ാം സ്ഥാനത്തിറങ്ങി അര്‍ധ സെഞ്ച്വറി നേടിയ (55) ഗുഡാകേഷ് മോട്ടി ഒരറ്റത്ത് പൊരുതി നിന്നു. 10, 11 സ്ഥാനങ്ങളിലിറങ്ങിയ കെമാര്‍ റോച്ച് (25), പുറത്താകാതെ 36 റണ്‍സെടുത്ത ജോമല്‍ വാറിക്കന്‍ (36) എന്നിവരുടെ പിന്തുണയും സ്‌കോര്‍ 163ല്‍ എത്തിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT