പലാഷ് മുച്ചലിനൊപ്പം സ്മൃതി മന്ധാന  SOURCE:X
Sports

സ്മൃതി മന്ധാന വിവാഹിതയാകുന്നു; വരന്‍ സംഗീത സംവിധായകന്‍

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ധാന വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ധാന വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്. സ്മൃതി മന്ദാന ഇന്‍ഡോറിന്റെ മരുമകളായി മാറുമെന്ന് സംഗീത സംവിധായകന്‍ പലാഷ് മുച്ചല്‍ സ്ഥിരീകരിച്ചു. നേരത്തെ ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനിടെയാണ് പലാഷ് മുച്ചല്‍ വിവാഹക്കാര്യം സ്ഥിരീകരിച്ചത്.

പ്രസ് ക്‌ളബില്‍ നടന്ന പരിപാടിക്കിടെയാണ് പലാഷ് വിവാഹവാര്‍ത്തയില്‍ പ്രതികരിച്ചത്. പലാഷ് ഇന്‍ഡോര്‍ സ്വദേശിയാണ്. 'അവള്‍ താമസിയാതെ ഇന്‍ഡോറിന്റെ മരുമകളാകും. അതുമാത്രമാണ് എനിക്കിപ്പോള്‍ പറയാനുള്ളത്'- എന്നായിരുന്നു ക്രിക്കറ്റ് താരവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് പുഞ്ചിരിയോടെ പലാഷ് നല്‍കിയ പ്രതികരണം.

ആദ്യമായാണ് ഇവരിലൊരാള്‍ വിവാഹവാര്‍ത്തയില്‍ പരസ്യമായി പ്രതികരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും പ്രണയവാര്‍ത്തകളില്‍ ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനും ഓപ്പണിങ് ബാറ്ററുമായ സ്മൃതി മന്ധാന ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനുള്ള തയ്യാറെടുപ്പിനായി ഇന്‍ഡോറിലാണ്. സെമിഫൈനലില്‍ പ്രവേശിക്കാന്‍ ഇന്ത്യയ്ക്ക് ഒരു വിജയം അനിവാര്യമായതിനാല്‍ മത്സരം പ്രധാനമാണ്. ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇതിനകം തന്നെ അവരുടെ സ്ഥാനങ്ങള്‍ ഉറപ്പിച്ചിട്ടുണ്ട്.

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന വനിതാ ലോകകപ്പ് ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ടിനെ നേരിടാനിരിക്കുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനും പലാഷ് ആശംസകള്‍ നേര്‍ന്നു. 'ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും സ്മൃതിക്കും തന്റെ ആശംസകള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം എല്ലാ മത്സരങ്ങളും ജയിച്ച് രാജ്യത്തിന് അഭിമാനമായി മാറണമെന്നാണ് എപ്പോഴും ആഗ്രഹിക്കുന്നത്'- അദ്ദേഹം പറഞ്ഞു.

Palash Muchhal confirms wedding with cricketer Smriti Mandhana

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

SCROLL FOR NEXT