ചിലി-പാരാ​ഗ്വേ മത്സരത്തിൽ നിന്ന്/ഫോട്ടോ: ട്വിറ്റർ 
Sports

ചിലിയെ 2-0ന് വീഴ്ത്തി പാരാ​ഗ്വേ, ഉറു​ഗ്വേയ്ക്ക് പിന്നാലെ ക്വാർട്ടർ ഉറപ്പിച്ചു

ചിലിയെ എതിരില്ലാത്ത രണ്ട് ​ഗോളിന് കീഴടക്കിയാണ് പാരാ​ഗ്വേ ​ഗ്രൂപ്പ് ഘട്ടം കടക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബ്രസീലിയ: കോപ്പ അമേരിക്കയിലെ എ ​ഗ്രൂപ്പിൽ ഉറു​ഗ്വേയ്ക്ക് പിന്നാലെ ക്വാർട്ടർ ഉറപ്പിച്ച് പാരാ​ഗ്വേയും. ചിലിയെ എതിരില്ലാത്ത രണ്ട് ​ഗോളിന് കീഴടക്കിയാണ് പാരാ​ഗ്വേ ​ഗ്രൂപ്പ് ഘട്ടം കടക്കുന്നത്. 

33ാം മിനിറ്റിൽ ബ്രയാൻ സമുദിയോയിലൂടെയാണ് പാരാ​ഗ്വേ ആദ്യ ​ഗോൾ നേടിയത്. കോർണറിൽ നിന്നായിരുന്നു ഇവിടെ ​ഗോൾ വന്നത്. മി​ഗ്വേൽ അൽമിറോൺ എടുത്ത കോർണറിൽ ഹെഡ് ചെയ്ത് ബ്രയാൻ പന്ത് ​ഗോൾവലയ്ക്കുള്ളിലെത്തിച്ചു. 

58ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയായിരുന്നു രണ്ടാമത്തെ ​ഗോൾ. കാർലോസ് ​ഗോൺസാലസിനെതിരായ ചിലി താരത്തിന്റെ ഫൗളാണ് പാരാ​ഗ്വേയ്ക്ക് പെനാൽറ്റി നേടിക്കൊടുത്തത്. പെനാൽറ്റി വലയിലാക്കിയത് മി​ഗ്വേൽ അൽമിറോൺ. ചിലി നേരത്തെ തന്നെ കോപ്പ അമേരിക്ക ക്വാർട്ടർ ഉറപ്പിച്ചിരുന്നു. 

കളിയിൽ കൂടുതൽ ആധിപത്യം പുലർത്തി കളിച്ചത് ചിലി ആയിരുന്നു. പാസുകളിലും പന്ത് കൈവശം വെക്കുന്നതിലും അവർ പാരാ​ഗ്വേയേക്കാൾ ഏറെ മുൻപിൽ നിന്നു. ആദ്യ പകുതിയുടെ 21ാം മിനിറ്റിൽ ബ്രെരട്ടന് ലഭിച്ച അവസരം ഉൾപ്പെടെ മുതലാക്കുന്നതിൽ ചിലി പരാജയപ്പെട്ടതോടെ ​ഗോൾ വല കുലുക്കാനായില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'