മത്യാസ് ബോ, സാത്വിക്- ചിരാഗ് സഖ്യത്തിനൊപ്പം എക്സ്
Sports

സാത്വിക്- ചിരാഗ് സഖ്യത്തിന്‍റെ കോച്ച്; മത്യാസ് ബോ കരിയര്‍ അവസാനിപ്പിച്ചു!

ഒളിംപിക്‌സ് തോല്‍വിക്ക് പിന്നാലെയാണ് ഞെട്ടിക്കുന്ന തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് സഖ്യമായ സാത്വിക് സായ്‌രാജ് രാന്‍കി റെഡ്ഡ്- ചിരാഗ് ഷെട്ടി സഖ്യത്തിന്റെ പരിശീലകന്‍ മത്യാസ് ബോ പരീലകനെന്ന നിലയിലുള്ള തന്റെ കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഒളിംപിക്‌സില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ സംഘത്തിനു പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. സാത്വിക്- ചിരാഗ് സഖ്യത്തെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ നേട്ടത്തിലേക്കടക്കം നയിച്ചതിന്റെ പെരുമയുള്ള പരിശീലകനാണ് ബോ. ആ മികവ് പക്ഷേ ഒളിംപിക്‌സില്‍ തുടരാന്‍ സാധിച്ചില്ല. ഇന്ത്യ സാത്വിക് സഖ്യത്തില്‍ നിന്നു മെഡലും പ്രതീക്ഷിച്ചിരുന്നു.

ഡബിള്‍സ് ക്വാര്‍ട്ടറില്‍ കഴിഞ്ഞ ദിവസം സാത്വിക്- ചിരാഗ് സഖ്യം മലേഷ്യന്‍ സഖ്യമായ ആരോണ്‍ ചിയ- സോഹ് വൂയ് യിക് സഖ്യത്തോടാണ് ഇന്ത്യന്‍ സഖ്യം വീണത്. ആദ്യ സെറ്റ് നേടിയ ശേഷം രണ്ട് സെറ്റുകള്‍ കൈവിട്ട് തോല്‍വി വഴങ്ങിയത്. നിരന്തരം വരുത്തിയ പിഴവുകളാണ് ഇന്ത്യന്‍ സഖ്യത്തിനു തിരിച്ചടിയായത്. ഇതിനു പിന്നാലെയാണ് ഡാനിഷ് പരിശീലകന്‍ കരിയര്‍ തന്നെ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഞാന്‍ കോച്ചിങ് കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ പരിശീലക സ്ഥാനം ഒഴിയുകയാണ്. മാത്രമല്ല ഒരു ടീമിനേയും ഇനി പരിശീലിപ്പിക്കാന്‍ താത്പര്യമില്ല. ബാഡ്മിന്‍ണിനായി ജീവിതത്തിലെ ഏറെ സമയം ചിലവാക്കി. പരിശീലകന്‍ എന്നത് ഏറെ സമ്മര്‍ദ്ദമുള്ള ജോലിയാണ്. പ്രായവും കൂടി വരുന്നു'- വിരമിക്കല്‍ പ്രഖ്യാപിച്ച് ബോ വ്യക്തമാക്കി.

ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷനും ഇന്ത്യന്‍ കായിക മന്ത്രാലയത്തിനും ബോ നന്ദി പറഞ്ഞു. സാത്വിക്- ചിരാഗ് സഖ്യത്തിന്റെ സമീപകാല മുന്നേറ്റങ്ങളില്‍ നിര്‍ണായകമായിരുന്നു ബോയുടെ സാന്നിധ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21