ഇന്ത്യ- അര്‍ജന്‍റീന മത്സരത്തില്‍ നിന്ന് പിടിഐ
Sports

അവസാന നിമിഷം ഹര്‍മന്‍പ്രീതിന്‍റെ ഗോള്‍; അര്‍ജന്‍റീനയെ സമനിലയില്‍ തളച്ച് ഇന്ത്യ

ഒളിംപിക്‌സ് ഹോക്കിയില്‍ പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഒളിംപിക്‌സ് ഹോക്കിയില്‍ തോല്‍വിയുടെ വക്കില്‍ നിന്നു സമനില പിടിച്ച് ഇന്ത്യ. 2016 ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാക്കളും കരുത്തരുമായ അര്‍ജന്‍റീന ഇന്ത്യ രണ്ടാം പോരില്‍ സമനിലയില്‍ പിടിച്ചു. 1-1നാണ് മത്സരം സമനിലയില്‍ അവസാനിച്ചത്.

നാലാം ക്വാര്‍ട്ടറിന്‍റെ അവസാനം വരെ ഇന്ത്യ പിന്നിലായിരുന്നു. അവസാന നിമിഷങ്ങളില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണാറില്‍ നിന്നു ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങാണ് ഇന്ത്യക്കായി സമനില ഗോള്‍ നേടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടാം ക്വാര്‍ട്ടറിന്റെ 22ാം മിനിറ്റിലാണ് അര്‍ജന്‍റീന ലീഡെടുത്തത്. ലുക്കാസ് മാര്‍ട്ടിനെസാണ് ഗോള്‍ നേടിയത്.

ഏറെ ആശയക്കുഴപ്പങ്ങള്‍ അവസാന ഘട്ടത്തില്‍ അരങ്ങേറി. മൂന്ന് തവണയാണ് ഇന്ത്യ പെനാല്‍റ്റി കോര്‍ണര്‍ എടുത്തത്. ഇതില്‍ മൂന്നാം വട്ടമെടുത്ത ഷോട്ടാണ് ഗോളായി മാറിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ വീഴ്ത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT