സരബ്‌ജോത് സിങ് എപി
Sports

ഷൂട്ടിങില്‍ നിരാശ തന്നെ; എയര്‍ പിസ്റ്റളിലും ഇന്ത്യന്‍ താരങ്ങള്‍ പുറത്ത്

സരബ്‌ജോത് 9ാം സ്ഥാനത്തും അര്‍ജുന്‍ സിങ് ചീമ 18ാം സ്ഥാനത്തും ഫിനിഷ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഒളിംപിക്‌സ് ഷൂട്ടിങില്‍ ഇന്ത്യക്ക് വീണ്ടും നിരാശ. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പോരാട്ടത്തില്‍ മത്സരത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളും ഫൈനലിലെത്താതെ പുറത്ത്.

സരബ്‌ജോത് സിങ് 9ാം സ്ഥാനത്തും മറ്റൊരു താരമായ അര്‍ജുന്‍ സിങ് ചീമ 18ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്സഡ് ടീമിനത്തില്‍ പോരിനിറങ്ങിയ രമിത ജിന്‍ഡാല്‍- അര്‍ജുന്‍ ബബുത സഖ്യവും ഇളവനില്‍ വാളറിവന്‍- സന്ദീപ് സിങ് സഖ്യവുമാണ് മെഡല്‍ പോരില്‍ നിന്നു പുറത്തായിരുന്നു. പിന്നാലെയാണ് പിസ്റ്റളിലും നിരാശ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രമിത- അര്‍ജുന്‍ സഖ്യം ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. വെങ്കല മെഡലിനുള്ള പോരിനുള്ള സാധ്യത രമിത- അര്‍ജുന്‍ സഖ്യത്തിനു നേരിയ വ്യത്യാസത്തിനാണ് നഷ്ടമായത്. 628.7 പോയിന്റുകളാണ് സഖ്യം നേടിയത്. ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് മെഡല്‍ പോരിന്റെ ഫൈനല്‍ യോഗ്യത ലഭിക്കുക.

ഇളവനില്‍- സന്ദീപ് സഖ്യം 12ാം സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടു. 626.3 പോയിന്റുകളാണ് സഖ്യം വെടിവച്ചിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: തിങ്കളാഴ്ച സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുൽ ഗാന്ധി

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

അവസാന സെഷനിൽ 4 വിക്കറ്റുകൾ; ഝാർഖണ്ഡ് കുതിപ്പ് തടഞ്ഞ് കേരളം