ചിത്രങ്ങള്‍- ഒളിംപിക്സ് ഹോക്കി ഒന്നാം സെമിയില്‍ നിന്ന് എപി
Sports

ഒളിംപിക്സ് ഹോക്കിയും... നെതര്‍ലന്‍ഡ്സും

സ്പെയിനിനെ വീഴ്ത്തി നെതര്‍ലന്‍ഡ്സ് പാരിസ് ഒളിംപിക്സ് പുരുഷ ഹോക്കി ഫൈനലില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യ- ജര്‍മനി രണ്ടാം സെമി പോരിലെ വിജയികളാണ് നെതര്‍ലന്‍ഡ്‌സിന്റെ എതിരാളികള്‍. ഇന്ന് രാത്രി 10.30 മുതലാണ് രണ്ടാം സെമി.

ഏഴാം ഫൈനല്‍

ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ സ്‌പെയിനിനെ വീഴ്ത്തി നെതര്‍ലന്‍ഡ്‌സ് ഫൈനലില്‍. ഒന്നാം സെമിയില്‍ മറുപടിയില്ലാത്ത നാല് ഗോളിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ് ഓറഞ്ച് പടയുടെ കുതിപ്പ്.

4 ക്വാര്‍ട്ടര്‍, 4 ഗോള്‍

നാല് ക്വാര്‍ട്ടറുകളിലും ഓരോ ഗോള്‍ നേടിയാണ് നെതര്‍ലന്‍ഡ്‌സിന്റെ ആധികാരിക ജയം. 12ാം മിനിറ്റില്‍ ജിപ് ജാന്‍സന്‍, 20ാം മിനിറ്റില്‍ തിയറി ബ്രിങ്ക്മന്‍, 32ാം മിനിറ്റില്‍ തിയാസ് വാന്‍ ഡം, 50ാം മിനിറ്റില്‍ ഡുക്കോ ടെല്‍ഗന്‍കാംപ് എന്നിവരാണ് നെതര്‍ലന്‍ഡ്‌സിനായി ഗോള്‍ നേടിയത്.

കണ്ണ് മൂന്നാം സ്വര്‍ണത്തില്‍

1996ലെ അറ്റ്‌ലാന്റ ഒളിംപിക്‌സിലും 2000ത്തിലെ സിഡ്‌നി ഒളിംപിക്‌സിലും തുടരെ രണ്ട് വട്ടം സ്വര്‍ണം നേടിയവരാണ് നെതര്‍ലന്‍ഡ്‌സ്. 24 വര്‍ഷത്തെ കാത്തിരിപ്പിലാണ് അവര്‍. 2004ലെ ഏഥന്‍സ് ഒളിംപിക്‌സിലും 2012ലെ ലണ്ടന്‍ ഒളിംപിക്‌സിലും ഫൈനലിലെത്തിയെങ്കിലും ഓസ്‌ട്രേലിയ, ജര്‍മനി ടീമുകള്‍ക്ക് മുന്‍പ് വീണു.

ബ്രിട്ടീഷ് ഇന്ത്യ

1928ലെ സ്വന്തം നാടായ ആംസ്റ്റര്‍ഡാം നഗരത്തില്‍ നടന്ന ഒളിംപിക്‌സിലാണ് നെതര്‍ലന്‍ഡ്‌സ് ആദ്യമായി ഫൈനല്‍ കളിച്ചത്. അന്ന് ബ്രിട്ടീഷ് ഇന്ത്യയായിരുന്നു എതിരാളികള്‍. നെതര്‍ലന്‍ഡ്‌സിനെ അന്ന് ബ്രിട്ടീഷ് ഇന്ത്യ വീഴ്ത്തിയത് 3-0 എന്ന സ്‌കോറിന്.

സ്വതന്ത്ര ഇന്ത്യ

1952ലെ ഹെല്‍സിങ്കി ഒളിംപിക്‌സിലാണ് പിന്നീട് അവര്‍ ഫൈനല്‍ കളിച്ചത്. അന്ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ടീമുമായി കളിച്ച അവര്‍ക്ക് 6-1ന്റെ വമ്പന്‍ പരാജയമാണ് സംഭവിച്ചത്.

ആവര്‍ത്തിക്കുമോ, ചരിത്രം?

ഇന്ത്യ- ജര്‍മനി പോരാട്ടത്തില്‍ ഇന്ത്യ വിജയിച്ചാല്‍ ചരിത്രം ഒരിക്കല്‍ കൂടി പാരിസില്‍ ആവര്‍ത്തിക്കും. അങ്ങനെ വന്നാല്‍ മത്സരം കൂടുതല്‍ ആവേശത്തിലുമാകും. കാത്തിരിക്കാം...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'