സ്വപ്നില്‍ കുസാലെ എപി
Sports

ഇന്ത്യന്‍ താരത്തിന്റെ ആദ്യ മെഡല്‍! സ്വപ്‌നില്‍ കാഞ്ചി വലിച്ചത് ചരിത്രത്തിലേക്ക്

റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യയുടെ ആദ്യ ഒളിംപിക്‌സ് മെഡല്‍

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഒളിംപിക്‌സ് 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ സ്വപ്‌നില്‍ കുസാലെ ചരിത്രമെഴുതിയാണ് വെങ്കലത്തിലേക്ക് കാഞ്ചി വലിച്ചത്. ഈ ഇനത്തില്‍ ഒരു ഇന്ത്യന്‍ താരം സ്വന്തമാക്കുന്ന ആദ്യ മെഡലെന്ന ചരിത്ര നേട്ടമാണ് യുവ താരം വെടിവച്ചിട്ടത്.

താരത്തിന്റെ അരങ്ങേറ്റ ഒളിംപിക്‌സാണിത്. പുനെക്കാരനായ സ്വപ്‌നില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനത്തെത്തിയാണ് ഒളിംപിക്‌സ് യോഗ്യത ഉറപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ട് വര്‍ഷം മുന്‍പ് 2022ലെ ഹാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ ഇതേ ഇനത്തിന്റെ ടീം വിഭാഗത്തില്‍ സ്വര്‍ണം നേടിയ ടീമില്‍ അംഗമായിരുന്നു സ്വപ്‌നില്‍. അന്ന് ഐശ്വരി പ്രതാപ് സിങ് തോമര്‍, അഖില്‍ ഷെരോണ്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്നു ലോക റെക്കോര്‍ഡ് സ്ഥാപിച്ചാണ് അന്നു സ്വര്‍ണം സ്വന്തമാക്കിയത്.

2023 ലോകകപ്പില്‍ ഇതേ ഇനത്തില്‍ മൂന്ന് വിഭാഗങ്ങളിലായി മത്സരിച്ച് താരം ഒരു സ്വര്‍ണവും രണ്ട് വെള്ളി മെഡലും നേടിയിട്ടുണ്ട്. പരിസില്‍ തുടക്കത്തില്‍ ഏഴാം സ്ഥാനത്തും പിന്നീട് രണ്ട് പൊസിഷനുകളില്‍ മാറി മാറി 5, 6 സ്ഥാനങ്ങളിലും നിന്ന സ്വപ്‌നില്‍ മൂന്നാം പൊസിഷനില്‍ മൂന്നാം സ്ഥാനം വിടാതെ കാത്താണ് സ്വപ്‌ന നേട്ടം തൊട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT