നോര്‍വെ താരം സുന്നിവ ഹോസ്റ്റയ്ക്ക് നേരെ ലോവ്‍ലിനയുടെ പഞ്ച്, ലക്ഷ്യ സെന്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പിടിഐ, എപി
Sports

ബാഡ്മിന്റണില്‍ 'തീ' പാറും! ലക്ഷ്യയ്ക്കും ലോവ്‌ലിനയ്ക്കും മെഡല്‍ 'ലക്ഷ്യം', പാരിസില്‍ ഇന്ത്യ ഇന്ന്

ബാഡ്മിന്‍റണ്‍ സെമിയില്‍ ലക്ഷ്യ സെന്‍- വിക്ടര്‍ അക്സല്‍സന്‍ ബ്ലോക്ക്ബസ്റ്റര്‍. ഹോക്കിയില്‍ സെമി പ്രതീക്ഷ.

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഒളിംപിക്‌സില്‍ ഇന്ന് ഇന്ത്യയുടെ രണ്ട് താരങ്ങള്‍ മെഡലുറപ്പിക്കാന്‍ ഇറങ്ങുന്നു. ബാഡ്മിന്‍ണില്‍ യൂത്ത് സെന്‍സേഷന്‍ ലക്ഷ്യ സെന്‍ സെമിയിലും വനിതാ ബോക്‌സിങ് 75 കിലോ വിഭാഗത്തില്‍ ലോവ്‌ലിന ബോര്‍ഗോഹെയ്‌നുമാണ് മെഡല്‍ തേടി ഇറങ്ങുന്നത്. ഹോക്കിയില്‍ സെമി പ്രതീക്ഷകളുമായി ഇന്ത്യ ഇന്ന് കരുത്തരായ ബ്രിട്ടനെ നേരിടും.

ഒളിംപിക്‌സ് ബാഡ്മിന്റണ്‍ പുരുഷ വിഭാഗം സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രമെഴുതിയാണ് ലക്ഷ്യ മെഡലിനടുത്തു നില്‍ക്കുന്നത്. നൈസര്‍ഗികതയും തന്ത്രങ്ങളുമാണ് യുവ താരത്തെ വ്യത്യസ്തനാക്കുന്നത്. ബുദ്ധിപരമായി കളിയെ മറിക്കാനുള്ള സര്‍ഗശേഷിയുള്ളതാണ് ലക്ഷ്യയുടെ മറ്റൊരു മികവ്. ക്വാര്‍ട്ടറില്‍ ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് ലക്ഷ്യ ലക്ഷ്യത്തിലെത്തിയത്.

സെമി പക്ഷേ കടുക്കും. നിലവിലെ ഒളിംപിക് ചാംപ്യന്‍ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സല്‍സനാണ് എതിരാളി. തീ പാറും പോരിനാണ് പാരിസ് ഒരുങ്ങുന്നത്. 2016ല്‍ റിയോ ഡി ജനീറോയില്‍ വെങ്കലം നേടിയ അക്‌സല്‍സന്‍ 2020ല്‍ ടോക്യോയില്‍ ആ വെങ്കലം സ്വര്‍ണമാക്കി മാറ്റിയ താരവുമാണ്. നിലവില്‍ ലോക രണ്ടാം നമ്പര്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യ കളത്തില്‍...

ഗോള്‍ഫ്- മെന്‍സ് റൗണ്ട്. ശുഭാങ്കര്‍ ശര്‍മ, ഗഗന്‍ജീത് ഭുല്ലര്‍.

ഷൂട്ടിങ്- പുരഷന്‍മാരുടെ റാപിഡ് ഫയര്‍ പിസ്റ്റള്‍ യോഗ്യത. അനിഷ് ഭന്‍വാല. വിജയ്‌വീര്‍ സിധു.

ഷൂട്ടിങ്- വനിതാ സ്‌കീറ്റ് യോഗ്യത. റൈസ ധില്ലന്‍, മഹേശ്വരി ചൗഹാന്‍. 3 മത്സരങ്ങളും ഉച്ചയ്ക്ക് 12.30 മുതല്‍.

ഹോക്കി- ക്വാര്‍ട്ടര്‍. ഇന്ത്യ- ബ്രിട്ടന്‍. ഉച്ചയ്ക്ക് 1.30.

അത്‌ലറ്റിക്‌സ്- വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്ള്‍ചെയ്‌സ് (ഹീറ്റ്‌സ്). പരുള്‍ ചൗധരി. ഉച്ചയ്ക്ക് 1.35 മുതല്‍.

അത്‌ലറ്റിക്‌സ്- ലോങ് ജംപ്. പുരുഷന്‍മാര്‍. ജെസ്‌വിന്‍ ആല്‍ഡ്രിന്‍. ഉച്ചയ്ക്ക് 2.30 മുതല്‍.

ബോക്‌സിങ്- വനിതകളുടെ 75 കിലോ ക്വാര്‍ട്ടര്‍. ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍- ലി ക്വിയാന്‍. വൈകീട്ട് 3.02 മുതല്‍.

ബാഡ്മിന്റണ്‍- പുരുഷ സിംഗിള്‍സ് സെമി. ലക്ഷ്യ സെന്‍- വിക്ടര്‍ അക്‌സല്‍സെന്‍. വൈകീട്ട് 3.30 മുതല്‍.

സെയ്‌ലിങ്- പുരുഷന്‍മാരുടെ ഐഎല്‍സിഎ റെയ്‌സ് 7, 8. വിഷ്ണു ശരവണന്‍. വൈകീട്ട് 3.35 മുതല്‍.

ഷൂട്ടിങ്- പുരുഷന്‍മാരുടെ 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റള്‍ യോഗ്യത (സ്‌റ്റേജ് 2). അനിഷ് ഭന്‍വാല, വിജയ്‌വീര്‍ സിധു. വൈകീട്ട് 4.30 മുതല്‍.

സെയ്‌ലിങ്- വനിതകളുടെ ഐഎല്‍സിഎ റെയ്‌സ് 7, 8. നേത്ര കുമനന്‍. വൈകീട്ട് 6.05 മുതല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു