Pat Cummins, Josh Hazlewood, Mitchell Starc x
Sports

'ബിഗ് ത്രീ' പേസര്‍മാര്‍ ഇല്ലാതെ ഓസ്‌ട്രേലിയ!

വൈറ്റ് ബോള്‍ പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയ ടീമിനെ പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

സിഡ്‌നി: ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോള്‍ പരമ്പരയ്ക്കുള്ള (ഏകദിനം, ടി20) ഓസ്‌ട്രേലിയ ടീമിനെ പ്രഖ്യാപിച്ചു. ബിഗ് പേസ് ത്രയങ്ങളായ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് ഓസീസ് ടീം തിരഞ്ഞെടുപ്പ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മഹില്‍ ബിയേര്‍ഡ്മാന്‍ ഇതാദ്യമായി ഓസ്‌ട്രേലിയന്‍ ടീമില്‍ ഇടംപിടിച്ചു. ബിഗ് പേസ് ത്രയത്തെ കൂടാതെ നതാന്‍ എല്ലിസിനേയും ടീമിലേക്ക് പരിഗണിച്ചില്ല. താരത്തിനു പരിക്കാണ് വിനയായത്. ഇതോടെയാണ് ബിയേര്‍ഡ്മാന് നടാടെ ടീമിലേക്ക് വിളിയെത്തിയത്. അതേസമയം എല്ലിസിനെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടി20 ടീമിലേക്ക് രണ്ട് പുതുമുഖങ്ങളേയും ഓസ്‌ട്രേലിയ വിളിച്ചു. സാം ഹാര്‍പര്‍, ലാക്ലന്‍ ഷാ എന്നിവരാണ് ഇതാദ്യമായി ഓസീസ് ടി20 ടീമില്‍ ഇടം കണ്ടത്. ജാക്ക് ഫ്രേസര്‍ മക്ഗുര്‍ക്, മിച്ചല്‍ ഓവന്‍ എന്നിവരെ ടി20 ടീമിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്.

ടിം ഡേവിഡിനെ ടി20 ടീമിലേക്ക് പരിഗണിച്ചപ്പോള്‍ താരത്തെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയില്ല. 2027ലെ ഏകദിന ലോകകപ്പിനുള്ള ഓസീസ് ടീമില്‍ ഫിനിഷറെന്ന നിലയില്‍ ഇടംപിടിക്കുക ലക്ഷ്യമിട്ട് കഴിഞ്ഞ ആഴ്ച ടിം ഡേവിഡ് ലിസ്റ്റ് എ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരുന്നു. ടാസ്മാനിയക്കായാണ് താരം ആഭ്യന്തര ഏകദിന പോരാട്ടം കളിച്ചത്. എന്നാല്‍ താരത്തെ ടി20യിലേക്ക് മാത്രമേ സെലക്ടര്‍മാര്‍ പരിഗണിച്ചുള്ളു.

സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക പര്യടനങ്ങളില്‍ നിന്നു ഒഴിവാക്കപ്പെട്ട ഓള്‍റൗണ്ടര്‍ ലിയാം സ്‌കോട്ട് ടീമിലേക്ക് തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയില്‍ പകരക്കാരനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ജാക്ക് എഡ്വേര്‍ഡ്‌സ് ടീമിലെ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു.

ഇംഗ്ലണ്ടിനെതിരെ സ്വന്തം നാട്ടില്‍ 3 ഏകദിന മത്സരങ്ങളും 5 ടി20 പോരാട്ടവുമാണ് ഓസ്‌ട്രേലിയ കളിക്കുന്നത്. ഈ മാസം 13ന് ആരംഭിക്കുന്ന ഏകദിന പരമ്പരയോടെയാണ് ഇംഗ്ലണ്ടിന്റെ ഓസീസ് പര്യടനം ആരംഭിക്കുന്നത്. 13, 15, 18 തീയതികളിലാണ് ഏകദിന മത്സരങ്ങള്‍.

ഓസ്‌ട്രേലിയ ഏകദിന ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്‌ലെറ്റ്, മഹില്‍ ബിയേര്‍ഡ്മാന്‍, അലക്‌സ് കാരി, കൂപ്പര്‍ കോണോലി, ജാക്ക് എഡ്വേര്‍ഡ്‌സ്, കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്ഡ്, ജോഷ് ഇംഗ്ലിസ്, സ്‌പെന്‍സര്‍ ജോണ്‍സന്‍, ഒല്ലി പീക്ക്, മാത്യു റെന്‍ഷോ, ലിയാം സ്‌കോട്ട്, ആദം സാംപ.

ഓസ്‌ട്രേലിയ ടി20 ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്‌ലെറ്റ്, മഹില്‍ ബിയേര്‍ഡ്മാന്‍, നിഖില്‍ ചൗധരി, ടിം ഡേവിഡ്, ജോയല്‍ ഡേവിസ്, ജാക്ക് എഡ്വേര്‍ഡ്‌സ്, നതാന്‍ എല്ലിസ്, ജാക്ക് ഫ്രേസര്‍ മക്ഗുര്‍ക്, സാം ഹാര്‍പര്‍, സ്‌പെന്‍സര്‍ ജോണ്‍സന്‍, മിച്ചല്‍ ഓവന്‍, ലാക്ലന്‍ ഷാ, ആദം സാംപ.

Australia's selectors have opted to rest Test trio Mitchell Starc, Josh Hazlewood and Pat Cummins, the ODI skipper, from the three-match series against England to be played on November 13, 15 and 18 in Perth, Adelaide and Hobart

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജയിലില്‍ വരുമ്പോള്‍ മാത്രം രോഗമോ?; പുറത്തിറങ്ങുമ്പോള്‍ വിദേശത്ത് പോകണം, ഇത് എങ്ങനെ ശരിയാകും?'; തച്ചങ്കരിയോട് ചോദ്യങ്ങളുമായി കോടതി

കൂജയിൽ വെള്ളം നിറയ്ക്കലായിരുന്നു ആദ്യ ജോലി; മതിലിൽ കയറി മധുവിനെ ഒളിഞ്ഞുനോക്കും, പഴയകാലം ഓർത്ത് ഇന്ദ്രൻസ്

ആന്ധ്രാ തീരത്തേക്ക് ആഞ്ഞടിച്ച് 'മുറസു'; തമിഴ്നാട്ടില്‍ ശക്തമായ മഴ, നിരവധി വിമാനങ്ങള്‍ റദ്ദാക്കി

​"ഗുരു'വിലെ ആ സീനിനെക്കുറിച്ച് ഇന്ന് ആലോചിച്ചാൽ തന്നെ വിവാദമാകും; മലയാളത്തിൽ മാത്രമേ ഇത്തരം സിനിമകൾ ചെയ്യാനാകൂ'

ഐശ്വര്യത്തിന്റെ ഉത്സവം, ധൻതേരസ് വെള്ളിയാഴ്ച, സ്വർണം വാങ്ങുന്നത് ശുഭകരമോ?; പൂജാവിധികൾ എന്തെല്ലാം?