pakistan team x
Sports

'ഇന്ത്യയുടെ പക്ഷം പിടിക്കുന്നു, മാന്യതയ്ക്ക് നിരക്കാത്തത്'; ഇനി ലെജന്‍ഡ്‌സ് ലീഗ് കളിക്കില്ലെന്ന് പാകിസ്ഥാന്‍

ഇത്തവണത്തെ ഡബ്ല്യുസിഎല്‍ ടൂര്‍ണമെന്റില്‍ പാകിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ നിന്നും സെമിഫൈനലില്‍ നിന്നും ഇന്ത്യന്‍ ടീം പിന്‍മാറിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ലഹോര്‍: ലെജന്‍ഡ്‌സ് ലോക ചാംപ്യന്‍ഷിപ്പില്‍ (ഡബ്ല്യുസിഎല്‍) നിന്നു പിന്‍വാങ്ങുന്നതായി പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി). ഇത്തവണത്തെ ഡബ്ല്യുസിഎല്‍ ടൂര്‍ണമെന്റിലെ ഫൈനലില്‍ ദക്ഷിണാഫ്രിക്കയോട് തോല്‍വി വഴങ്ങിയതിന് പിന്നാലെ അടുത്ത വര്‍ഷം മുതല്‍ ഇത്തരം ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയത്.

ലെജന്‍ഡ്സ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറാന്‍ പിസിബി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് യോഗമാണ് തീരുമാനിച്ചത്. യോഗത്തില്‍ മുതിര്‍ന്ന അംഗങ്ങളായ സുമൈര്‍ അഹമ്മദ് സയ്യിദ്, സല്‍മാന്‍ നസീര്‍, സഹീര്‍ അബ്ബാസ് തുടങ്ങിയവരും പങ്കെടുത്തിരുന്നു.

ഇത്തവണത്തെ ഡബ്ല്യുസിഎല്‍ ടൂര്‍ണമെന്റില്‍ പാകിസ്ഥാനെതിരായ ഗ്രൂപ്പ് മത്സരത്തില്‍ നിന്നും സെമിഫൈനലില്‍ നിന്നും ഇന്ത്യന്‍ ടീം പിന്‍മാറിയിരുന്നു. ഇത് ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കുന്നതല്ലെന്നും ടൂര്‍ണമെന്റ് അധികൃതര്‍ ഇന്ത്യയുടെ പക്ഷം പിടിച്ചെന്നും പാകിസ്ഥാന്‍ ആരോപിച്ചിരുന്നു.

വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്ത ലെജന്‍ഡ്‌സ് ലോക ചാംപ്യന്‍ഷിപ്പിലെ ഫൈനലില്‍ പാകിസ്ഥാനെ 9 വിക്കറ്റിനു തകര്‍ത്താണ് ദക്ഷിണാഫ്രിക്ക ചാംപ്യന്‍മാരായത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 16.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

60 പന്തില്‍ പുറത്താകാതെ 120 റണ്‍സ് നേടിയ എബി ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സാണ് ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയമൊരുക്കിയത്. ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യ പിന്മാറിയതോടെയാണ് പാക്കിസ്ഥാന്‍ ഫൈനലിനു നേരിട്ടു യോഗ്യത നേടിയത്.

PCB(Pakistan Cricket Board) imposes 'blanket ban' on Pakistan's participation in WCL(world champions of legends) following India's boycott

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

പാചകവാതകം കരുതലോടെ ഉപയോ​ഗിക്കാം, ​ഗ്യാസ് സ്റ്റൗ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദിവസവും 8 ഗ്ലാസ്സ് വെള്ളം കുടിക്കേണ്ട ആവശ്യമുണ്ടോ?

പ്രണവിനെ കണ്ട് എഴുതിയ കഥാപാത്രം; നെഗറ്റീവ് ഷെയ്ഡ് ചെയ്യാന്‍ അദ്ദേഹവും കാത്തിരിക്കുകയായിരുന്നു; രാഹുല്‍ സദാശിവന്‍

ശബരിമലയിലെ സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റത് 15 ലക്ഷം രൂപയ്ക്ക്?; എസ്‌ഐടിക്ക് നിര്‍ണായക മൊഴി

SCROLL FOR NEXT