PCB Supports Bangladesh Stance on T20 World Cup in India  file
Sports

ടി20 ലോകകപ്പ് വിവാദം: നിലപാട് മാറ്റി പാകിസ്ഥാൻ; ബംഗ്ലാദേശിന് പിന്തുണ, ഐസിസിക്കു കത്ത് നൽകി

ടി20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന നിലപാടില്‍ കടുംപിടിത്തവുമായി തൂങ്ങി നില്‍ക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് കഴിഞ്ഞ ദിവസം ഐസിസി അന്ത്യശാസനം നല്‍കിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ടി20 ലോകകപ്പില്‍  ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങൾ കളിക്കില്ലെന്ന ബംഗ്ലാദേശിന്റെ നിലപാടിന് പിന്തുണമായുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഇത് സംബന്ധിച്ച കത്ത് പാകിസ്ഥാൻ ഐ സി സിയ്ക്ക് കൈമാറി. മുൻപ് ബംഗ്ലാദേശിന് പിന്തുണ നൽകില്ലെന്ന് പി സി ബി അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബംഗ്ലാദേശിന്റെ ലോകകപ്പ് പങ്കാളിത്തം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ഐസിസി ബോർഡ് യോഗം ഇന്ന് ചേരാനിരിക്കെയാണ് പാകിസ്ഥാന്‍ നിലപാട് അറിയിച്ചത്.

ടി20 ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന നിലപാടില്‍ കടുംപിടിത്തവുമായി തൂങ്ങി നില്‍ക്കുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് കഴിഞ്ഞ ദിവസം ഐസിസി അന്ത്യശാസനം നല്‍കിയിരുന്നു. ഇന്ത്യന്‍ മണ്ണില്‍ കളിക്കാന്‍ പറ്റുമെങ്കില്‍ കളിച്ചാല്‍ മതിയെന്നും കളിക്കുന്നില്ലെങ്കില്‍ റാങ്കിങില്‍ താഴെയുള്ള ഒരു ടീമിനു അവസരം നല്‍കുമെന്നാണ് ഐസിസിയുടെ മുന്നറിയിപ്പ്. വിഷയത്തിൽ പാകിസ്ഥാൻ കൂടി രംഗത്ത് എത്തിയതോടെ ഐസിസി ഇനി എന്ത് നിലപാട് സ്വീകരിക്കുമന്നാണ് കായിക പ്രേമികൾ ഉറ്റുനോക്കുന്നത്.

ഫെബ്രുവരി 7ന് ആരംഭിക്കുന്ന ടൂർണമെന്റിൽ ബംഗ്ലാദേശ് ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ ആദ്യ മൂന്ന് മത്സരങ്ങൾ കൊൽക്കത്തയിലും നാലാമത്തേത് മുംബൈയിലുമാണ് നടക്കേണ്ടത്. ഈ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം.

Sports news: PCB Backs Bangladesh’s Refusal to Play T20 World Cup Matches in India Ahead of ICC Meet.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപക്കിന്റെ ആത്മഹത്യയില്‍ ഷിംജിത അറസ്റ്റില്‍; പിടിയിലായത് വടകരയിലെ ബന്ധുവീട്ടില്‍ നിന്ന്

എസ്എന്‍ഡിപിക്ക് പെരുന്നയിലേക്ക് സ്വാഗതം; ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന് ജി സുകുമാരന്‍ നായര്‍

സജി ചെറിയാന്‍ പറഞ്ഞത് കറക്ട്; ഖേദം പ്രകടിപ്പിച്ചത് തെറ്റായിപ്പോയെന്ന് വെള്ളാപ്പള്ളി

'ഇനി കോമ്പുകോര്‍ക്കില്ല; എസ്എന്‍ഡിപി - എന്‍എസ്എസ് ഐക്യത്തിന് അംഗീകാരം'

ഉർവശിയുടെ സഹോദരനും നടനുമായ കമൽ റോയ് അന്തരിച്ചു

SCROLL FOR NEXT