ഷനക, മുസരബാനി IPL 2026 x
Sports

പിഎസ്എല്‍ വിട്ട് ഐപിഎല്‍; താരങ്ങള്‍ക്കെതിരെ നടപടിയെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ്

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ്എല്‍ മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഉപേക്ഷിച്ച് ഐപിഎല്‍ കളിക്കാന്‍ തീരുമാനിച്ച താരങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി. സിംബാബ്‌വെ പേസര്‍ ബ്ലസിങ് മുസരബാനി, ശ്രീലങ്ക ടി20 ക്യാപ്റ്റനും ഓള്‍ റൗണ്ടറുമായ ദസുന്‍ ഷനക എന്നിവരാണ് പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്ലില്‍ അവസരം ലഭിച്ചപ്പോള്‍ അതു തിരഞ്ഞെടുത്തത്. പിഎസ്എല്‍ വിലക്കടക്കമുള്ള നടപടികളാണ് ഇരു താരങ്ങളേയും കാത്തിരിക്കുന്നത്.

ഇസ്ലാമബാദ് യുനൈറ്റഡ് താരമായിരുന്ന മുസരബാനി കഴിഞ്ഞ ദിവസമാണ് ഐപിഎല്‍ കളിക്കാന്‍ തീരുമാനിച്ചത്. താരം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലാണ് എത്തിയത്. പിന്നാലെ ലാഹോര്‍ ക്വാന്‍ഡേഴ്‌സില്‍ നിന്നു ദസുന്‍ ഷനക രാജസ്ഥാന്‍ റോയല്‍സിലുമെത്തി.

പേസര്‍മാരുടെ അഭാവമാണ് കെകെആറിന്റെ ശ്രദ്ധ മുസരബാനിയിലേക്ക് നീണ്ടത്. സഞ്ജു സാംസണു പകരം ചെന്നൈ ടീമില്‍ നിന്നു സ്വന്തമാക്കിയ ഇംഗ്ലണ്ട് പേസ് ഓള്‍ റൗണ്ടര്‍ സാം കറനു പരിക്കേറ്റതോടെയാണ് രാജസ്ഥാന്‍ ഷനകയെ സ്വന്തമാക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ സീസണിലും പിഎസ്എല്‍ ഉപേക്ഷിച്ച് ഐപിഎല്‍ സ്വീകരിച്ച സംഭവമുണ്ടായിട്ടുണ്ട്. ദക്ഷിണാഫ്രിക്ക താരം കോര്‍ബിന്‍ ബോഷാണ് ഇത്തരത്തില്‍ വന്ന താരം. പെഷവാര്‍ സാല്‍മിക്കായി കളിച്ച ബോഷ് ഇടയ്ക്ക് വച്ച് ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിലേക്കാണ് വന്നത്. ഇക്കാര്യവും നഖ്‌വി ചൂണ്ടിക്കാട്ടുന്നു. ബോഷിനു ഒരു വര്‍ഷത്തെ പിഎസ്എല്‍ വിലക്ക് വന്നിരുന്നു. സമാന നടപടിയാണ് മുസരബാനി, ഷനക എന്നിവരെ കാത്തിരിക്കുന്നത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ്എല്‍ ഇത്തവണ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ലീഗ് നിര്‍ത്തിവയ്ക്കാന്‍ സാധിക്കില്ലെന്നാണ് നഖ്‌വി പറയുന്നത്. ഇപ്പോള്‍ നടന്നില്ലെങ്കില്‍ ഈ സീസണില്‍ പിഎസ്എല്‍ നടത്താന്‍ സാധിക്കില്ല.

PCB chief Mohsin Naqvi has warned that players who leave the PSL for the IPL 2026 will face action

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാസ്‌പോർട്ട് പൗരത്വ രേഖയല്ലെന്നത് ഇന്നലത്തെ തീരുമാനമല്ല; വിശദീകരണവുമായി കേന്ദ്ര സർക്കാർ

ആമസോൺ സിഇഒ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; ഇന്ത്യയിൽ 13 ബില്യൺ ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചു

എട്ട് ശീലങ്ങൾ ഒഴിവാക്കി, ശരീരഭാരം 72ൽ നിന്ന് 49 കിലോ ആയി കുറഞ്ഞു; ഫിറ്റ്നസ് രഹസ്യം തുറന്നുപറഞ്ഞ് ന്യൂട്രീഷ്യനിസ്റ്റ്

ഗള്‍ഫില്‍ നിരവധി തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം കേരളത്തില്‍

ISRO:റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഒഴിവ്; 58,000 രൂപ