ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യണം; റിക്കി പോണ്ടിങ് എക്‌സ്
Sports

കോഹ് ലിയെ തഴയാന്‍ കാരണം തിരഞ്ഞു നടക്കുകയാണോ ആളുകള്‍? ഒന്നാമന്‍ ആരെന്നു സംശയമില്ലെന്ന് റിക്കി പോണ്ടിങ്

ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം കോഹ് ലി ഓപ്പണ്‍ ചെയ്യുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പോണ്ടിങ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമിലേക്കുള്ള തന്റെ ആദ്യതാരം വീരാട് കോഹ്‌ലി ആയിരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിങ്. കോഹ് ലിയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആളുകള്‍ സംശയം ഉന്നയിക്കുന്നത് എന്തുകൊണ്ടാണെന്നും പോണ്ടിങ് ചോദിച്ചു. ഈ ഐപിഎല്ലില്‍ 708 റണ്‍സ് നേടി ബാറ്റര്‍മാരില്‍ ഒന്നാമതാണ് കോഹ് ലി. എന്നിട്ടും അദ്ദേഹത്തിന്റെ സ്‌ട്രൈക്കിങ് റേറ്റുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉയരുന്നു. താനാണ് സെലക്ടര്‍ എങ്കില്‍ ഇന്ത്യയ്ക്കായി ആദ്യം തെരഞ്ഞെടുക്കുക കോഹ് ലിയെയായിരിക്കും- പോണ്ടിങ് പറഞ്ഞു. കോഹ് ലിക്കു പകരം വയ്ക്കാന്‍ മറ്റൊരു താരവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം കോഹ് ലി ഓപ്പണ്‍ ചെയ്യുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പോണ്ടിങ് പറഞ്ഞു. സൂര്യകുമാറിനെയും യശ്വസി ജയ്‌സ് വാളിനെക്കാളും മുകളില്‍ തന്റെ റോള്‍ മികച്ചതാക്കാന്‍ കോഹ് ലിക്ക് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കോഹ് ലിയുടെ മികച്ച ബാറ്റിങ് പ്രകടനമാണ് ആര്‍സിബിയെ പ്ലേ ഓഫിലെത്തിച്ചത്. ഒരു സെഞ്ച്വറിയും അഞ്ച് ഫിഫ്റ്റിയും ഉള്‍പ്പടെ 14 മത്സരങ്ങളില്‍ നിന്നായി റണ്‍സ് നേടിയിട്ടുണ്ട്. ആര്‍സിബിക്ക് വേണ്ടി കളിച്ച പതിനേഴുവര്‍ഷത്തിനിടയിലെ മികച്ച പ്രകടനാണ് ഇത്തവണത്തെ കോഹ് ലിയുടെ പ്രകടനം. ഇത് ടി20 ലോകകപ്പില്‍ മികച്ച പ്രകടം കാഴ്ചവെക്കുമെന്നതിന്റെ സൂചനയാണെന്നും പോണ്ടിങ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂന്ന് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അറുപത് പന്തില്‍ നിന്ന് എണ്‍പതോ, നൂറോ റണ്‍സ് അടിക്കാനാണ് താന്‍ പറഞ്ഞതെങ്കില്‍ ഇപ്പോള്‍ പതിനഞ്ച് പന്തില്‍ നിന്ന് 45 റണ്‍സ് എടുക്കുന്നതായിരിക്കും കളിയില്‍ നിര്‍ണായകമാറ്റം കൊണ്ടുവരികയെന്നും പോണ്ടിങ് പറഞ്ഞു. സമീപകാലത്ത് സ്‌ട്രൈക്ക് റേറ്റിന് മുന്‍ഗണന നല്‍കുന്നുണ്ടെങ്കിലും കോഹ് ലിയുടെ നേട്ടം ഇന്ത്യക്ക് ഒരു കാലത്തും കുറച്ചുകാണാനാവില്ല. 2022ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ കോഹ്ലി ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു, പാകിസ്ഥാനെതിരെ പുറത്താകാതെ 82 റണ്‍സും സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ഒരു അര്‍ധസെഞ്ചുറിയും നേടി, പ്രതിസന്ധി ഘട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കാവുന്ന കളിക്കാരാനാണ് കോഹ് ലിയെന്നും പോണ്ടിങ് പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT