Pep Guardiola x
Sports

'​പെപ് ​ഗ്വാർഡിയോളയുടെ യുഎസ്എ'! സ്വപ്‌നം നടക്കുമോ?

മൗറീസിയോ പൊചെറ്റിനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂയോര്‍ക്ക്: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകനായി മൗറീസിയോ പൊചെറ്റിനോ സ്ഥാനമേല്‍ക്കുന്നതോടെ വമ്പന്‍ നഷ്ടം സംഭവിക്കുന്നത് അമേരിക്ക ദേശീയ ഫുട്‌ബോള്‍ ടീമിനാണ്. മികച്ച പരിശീലകനെയാണ് അവര്‍ക്ക് നഷ്ടമാകുന്നത്. ഈ ഒഴിവ് നികത്താന്‍ യുഎസ്എ അതിലും വലിയ നീക്കം നടത്തുന്നതാണ് ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും പുതിയ ചര്‍ച്ച.

വിഖ്യാത സ്പാനിഷ് പരിശീലകന്‍ പെപെ ഗ്വാര്‍ഡിയോളയെ അമേരിക്കയുടെ സോക്കര്‍ ടീം പരിശീലകനായി കൊണ്ടുവരാനുള്ള നീക്കങ്ങള്‍ യുഎസ് സോക്കര്‍ ഫെഡറേഷന്‍ ആരംഭിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ലോക ഫുട്‌ബോളിലെ തന്നെ ഏറ്റവും മികച്ച പരിശീലകനെ സ്വന്തമാക്കി യുഎസ്എ ഫുട്‌ബോളിന്റെ തലവര മാറ്റാനുള്ള മനോഹരമായ പദ്ധതികളാണ് ഫെഡറേഷന്‍ ആസൂത്രണം ചെയ്യുന്നത് എന്നാണ് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗ്വാര്‍ഡിയോളയെ സ്വന്തമാക്കാന്‍ പണം ഒരു തടസമാകില്ലെന്നാണ് യുഎസ് സോക്കര്‍ മേധാവികള്‍ വ്യക്തമാക്കുന്നത്.

10 വര്‍ഷം മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനായി ഇരുന്ന ശേഷം ഇക്കഴിഞ്ഞ സീസണ്‍ അവസാനത്തോടെ അദ്ദേഹം സ്ഥാനം ഒഴിഞ്ഞിരുന്നു. നിലവില്‍ മറ്റൊരു ടീമിന്റേയും പരിശീലക സ്ഥാനം അദ്ദേഹം ഏറ്റെടുത്തിട്ടില്ല. ഇതാണ് യുഎസ്എയുടെ വലിയ പ്രതീക്ഷയ്ക്ക് ആധാരം. 10 വര്‍ഷം സിറ്റി പരിശീലകനായി ഇരുന്ന ഗ്വാര്‍ഡിയോള അവര്‍ക്ക് 20 കിരീടങ്ങളാണ് സമ്മാനിച്ചത്. ചാംപ്യന്‍സ് ലീഗ് കിരീടമടക്കം സിറ്റി ഗ്വാര്‍ഡിയോളയ്ക്ക് കീഴില്‍ ഷോക്കേസില്‍ എത്തിച്ചു. ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്ക് ക്ലബുകള്‍ക്കും വമ്പന്‍ നേട്ടങ്ങള്‍ സമ്മാനിച്ച വലിയ ചരിത്രവും ഗ്വാര്‍ഡിയോളയ്ക്കുണ്ട്.

വലിയ തുക യുഎസ് സോക്കര്‍ ടീമിനു നല്‍കിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പൊചെറ്റിനോയെ കൊണ്ടുവരുന്നത്. മൈക്കല്‍ കാരിക്കിനെ പുറത്താക്കിയാണ് പ്രീമിയര്‍ ലീഗ് വമ്പന്‍മാര്‍ തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നല്‍കിയ തുക ഉപയോഗിച്ചു തന്നെ മികച്ച പരിശീലകനെ കൊണ്ടുവരാനുള്ള നീക്കത്തിലാണ് നിലവില്‍ അമേരിക്കന്‍ ടീം. ​ഗ്വാർഡിയോള വലിയ തുക പ്രതിഫലമായി ആവശ്യപ്പെട്ടാലും നൽകാനുള്ള തയ്യാറെടുപ്പുകളും യുഎസ് ടീം നടത്തുന്നുണ്ട്.

മുന്‍ ബെല്‍ജിയം, പോര്‍ച്ചുഗല്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ്, മുന്‍ ജര്‍മന്‍ പരിശീലകന്‍ ജൂലിയന്‍ നാഗല്‍സ്മാന്‍ അടക്കമുള്ളവരേയും യുഎസ്എ പുതിയ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. എങ്കിലും അവരുടെ സ്വപ്‌ന പദ്ധതി ഗ്വാര്‍ഡിയോള തന്നെയാണ്.

USA have been linked with preparing an ambitious approach to make Pep Guardiola their next boss. And it now appears meeting the former Manchester City chief’s hefty demands will not be a stumbling block

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു; 7000 വിമാനങ്ങളെ ബാധിക്കും, അമേരിക്കയില്‍ അസാധാരണ നടപടി

കണ്‍സള്‍ട്ടിങ് റൂമില്‍ വിളിച്ചു വരുത്തി; മെഡിക്കല്‍ പിജി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം,സീനിയര്‍ ഡോക്ടര്‍ക്കെതിരെ കേസ്

ഇനി ശരണം വിളികളുടെ നാളുകള്‍; മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കും

വരുന്നു വീണ്ടും ചുഴലിക്കാറ്റ്, തിങ്കളാഴ്ച രൂപപ്പെടുമെന്ന് മുന്നറിയിപ്പ്; ചൊവ്വാഴ്ച വരെ മഴ

Today's Rashi Phalam November 14| ഉപരിപഠനം, വിദേശ വിദ്യാഭ്യാസം നോക്കുന്നവർക്ക് അനുകൂല വാർത്ത ലഭിക്കും, വിവാഹത്തിൽ തീരുമാനം