വീഡിയോ ദൃശ്യം 
Sports

പോര്‍ച്ചുഗല്‍ ജയത്തില്‍ പെപെയുടെ ആഘോഷം സെക്യൂരിറ്റി ഉദ്യോഗസ്ഥനൊപ്പം; വീഡിയോ വൈറല്‍ 

ഈ സമയം പോര്‍ച്ചുഗല്‍ താരം പെപ്പെയുടെ വിജയാഘോഷമാണ് ആരാധകര്‍ക്കിടയില്‍ കൗതുകമാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ലിസ്ബണ്‍: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ക്രിസ്റ്റിയാനോയുടെ ഇരട്ട ഗോള്‍ ബലത്തില്‍ തകര്‍പ്പന്‍ ജയത്തിലേക്ക് എത്തുകയായിരുന്നു പോര്‍ച്ചുഗല്‍. രാജ്യാന്തര ഗോള്‍ നേട്ടത്തില്‍ ഒന്നാമത് എത്തി ചരിത്രം സൃഷ്ടിച്ചതിന് പിന്നാലെ ക്രിസ്റ്റ്യാനോയാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. ഈ സമയം പോര്‍ച്ചുഗല്‍ താരം പെപ്പെയുടെ വിജയാഘോഷമാണ് ആരാധകര്‍ക്കിടയില്‍ കൗതുകമാവുന്നത്. 

പോര്‍ച്ചുഗല്ലിന്റെ ജയത്തിന് പിന്നാലെ ത്രോ ലൈനിലേക്ക് ഓടിയെത്തിയ പെപ്പെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ തോളില്‍ കയ്യിട്ടാണ് വിജയം ആഘോഷിക്കുന്നത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. 

111 ഗോളുകളാണ് ഇപ്പോള്‍ ക്രിസ്റ്റിയാനോയുടെ അക്കൗണ്ടിലുള്ളത്. 45ാം മിനിറ്റില്‍ ജോണ്‍ ഇഗന്റെ ഗോളിലൂടെയാണ് അയര്‍ലാന്‍ഡ് ലീഡ് എടുത്തത്. എന്നാല്‍ 89ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും ഹെഡ്ഡറിലൂടെ ഗോള്‍ വല കുലുക്കി പോര്‍ച്ചുഗല്ലിനെ ക്രിസ്റ്റിയാനോ ജയത്തിലേക്ക് എത്തിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം