സഞ്ജു സാംസണ്‍ ട്വിറ്റര്‍
Sports

ബിസിസിഐ തല കുലുക്കി, ഐപിഎൽ കഴിഞ്ഞ് സഞ്ജു പറന്നു ദുബായിലേക്ക്

ദുബായില്‍ നിന്നു ലോകകപ്പ് ടീമില്‍ ചേരാന്‍ അമേരിക്കയിലേക്ക് പറന്നേക്കും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ ഫൈനൽ എത്താതെ പുറത്തായതിനു പിന്നാലെ രാജസ്ഥാൻ റോയൽസ് മലയാളി നായകൻ സഞ്ജു സാംസൺ പറന്നത് ​ദുബായിലേക്ക്. വ്യക്തിപരമായ ജോലികൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ടാണ് താരം ദുബായിലേക്ക് പോയത്. ബിസിസിഐയോടു അനുമതി വാങ്ങിയാണ് താരം പോയത്.

ലോകകപ്പിനുള്ള ആദ്യ ഇന്ത്യൻ സംഘം നിലവിൽ അമേരിക്കയിൽ എത്തിക്കഴിഞ്ഞു. സഞ്ജുവടക്കമുള്ള താരങ്ങൾ അടുത്ത ഘട്ടത്തിലായിരിക്കും ടീമിനൊപ്പം ചേരുക. താരം ദുബായിൽ നിന്നായിരിക്കും അമേരിക്കയിലേക്ക് പോകാനാണ് സാധ്യത.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിരാട് കോഹ്‍ലി, ഹർദിക് പാണ്ഡ്യ എന്നിവരും യുഎസ്എയിൽ എത്തിയിട്ടില്ല. പാണ്ഡ്യ ബിസിസിഐ അനുമതി വാങ്ങി ലണ്ടനിലാണെന്നു റിപ്പോർട്ടുകളുണ്ട്. ലണ്ടനിൽ നിന്നായിരിക്കും പാണ്ഡ്യ അമേരിക്കയിലേക്ക് പോകുന്നത്. വിരാട് കോഹ്‍ലിയും സ്വന്തം നിലയ്ക്ക് യുഎസിലെത്തിയേക്കും.

ജൂൺ അഞ്ചിനാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ പോരാട്ടം. അയർലൻഡാണ് എതിരാളികൾ. പാകിസ്ഥാനുമായി ജൂൺ ഒൻപതിനാണ് ഇന്ത്യയുടെ പോരാട്ടം. ​ഗ്രൂപ്പ് എയിൽ കാനഡയും ആതിഥേയരായ യുഎസ്എയുമാണ് ഇന്ത്യയുടെ എതിരാളികൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം