ഫോട്ടോ: ട്വിറ്റർ 
Sports

ഷൂട്ടൗട്ടില്‍ പാരാഗ്വേയെ വീഴ്ത്തി, പെറു കോപ്പ അമേരിക്ക സെമിയില്‍

കോപ്പ അമേരിക്കയില്‍ പെറു സെമിയില്‍. പാരാഗ്വെ 3-3ന് കട്ടയ്ക്ക് നിന്നപ്പോള്‍ ഷൂട്ടൗട്ടില്‍ 4-3ന് പെറു ജയം പിടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഗോയിയാനിയ: കോപ്പ അമേരിക്കയില്‍ പെറു സെമിയില്‍. പാരാഗ്വെ 3-3ന് കട്ടയ്ക്ക് നിന്നപ്പോള്‍ ഷൂട്ടൗട്ടില്‍ 4-3ന് പെറു ജയം പിടിച്ചു. 

11ാം മിനിറ്റില്‍ ഗോമസിലൂടെ ഗോള്‍ വല കുലുക്കി പാരാഗ്വേയാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. എന്നാല്‍ 21ാം മിനിറ്റില്‍ ഗുസ്താവോയിലൂടെ പാരാഗ്വേയ്ക്ക് തിരിച്ചടി. ഗുസ്താവോ ഗോമസിന്റെ ഓണ്‍ ഗോളിലൂടെ പെറു അക്കൗണ്ട് തുറന്നു. 

40ാം മിനിറ്റില്‍ ലാപുദ പെറുവിന്റെ ലീഡ് 2-0 ആയി ഉയര്‍ത്തി. പിന്നാലെ ആദ്യ പകുതിയുടെ അധിക സമയത്ത് ചുവപ്പുകാര്‍ഡ് കണ്ട് ഗുസ്താവോ പുറത്തേക്ക് പോയതോടെ പാരാഗ്വെ 10 പേരായി ചുരുങ്ങി. 

എന്നാല്‍ രണ്ടാം പകുതി ആരംഭിച്ചപ്പോള്‍ തന്നെ പാരാഗ്വേ സമനില പിടിച്ചു. 54ാം മിനിറ്റില്‍ അലോന്‍സോയിലൂടെയായിരുന്നു ഗോള്‍. എന്നാല്‍ 80ാം മിനിറ്റില്‍ യോഷിമാറിലൂടെ ഗോള്‍ വല കുലുക്കി പെറു ജയം തൊടുമെന്ന് തോന്നിച്ചു. 85ാം മിനിറ്റില്‍ പെറുവിന്റെ കാരില്ലോയും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് പോയിരുന്നു.  എന്നാല്‍ 90ാം മിനിറ്റില്‍ അവലോസിലൂടെ പാരാഗ്വേ സമനില ഗോള്‍ പിടിച്ചതോടെ കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു. 

പെനാല്‍റ്റിയില്‍ റൊമേരോവും അലോന്‍സോയും പിരീസ് മോര്‍ട്ടയും ലക്ഷ്യം കണ്ടെങ്കിലും സമുദിയോ, എസ്പിനോ മാര്‍ട്ടിനസ് എന്നിവര്‍ക്ക് ലക്ഷ്യം കാണാനായില്ല. യോടൂണ്‍, ടാപിയ, ട്രാവുകോ, ലാപദുല എന്നിവരാണ് പെറുവിനായി പെനാല്‍റ്റിയില്‍ വല കുലുക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സോണിയ ഗാന്ധി തിരുത കണ്ടിട്ട് പോലും ഇല്ല, 'തിരുതത്തോമ' വിളി കാര്യമാക്കാറില്ല: കെവി തോമസ്

കണ്ണൂരിൽ മുഖ്യമന്ത്രി വിഡി സതീശന് നേരെ കരിങ്കൊടി പ്രതിഷേധം|VIDEO

നാഷണൽ ലോ സ്കൂൾ: റിസർച്ച് ഫെലോഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം

നൂറ് ശതമാനവും എഥനോളില്‍, വരുന്നു ടൊയോട്ട ഇന്നോവ ഹൈക്രോസ് ഫ്‌ളെക്‌സ് ഫ്യുവല്‍; ലോഞ്ച് അടുത്തമാസം

'നീയൊരു നടനാകുമെന്ന് ജീവിതത്തില്‍ ആദ്യം പറഞ്ഞത് വിജയ് സാര്‍'; മറക്കാനാകാത്ത ഓര്‍മ പങ്കിട്ട് ഫഹദ് ഫാസില്‍