ദുബൈ: ടി20 ലോകകപ്പിലെ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ പാകിസ്ഥാൻ കളിക്കില്ലെന്ന പ്രഖ്യാപനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ക്രിക്കറ്റ് താരങ്ങളായ കെവിൻ പീറ്റേഴ്‌സണും ആർ അശ്വിനും. ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടേണ്ടി വന്നാൽ അപ്പോഴും പാക്കിസ്ഥാൻ പിന്മാറുമോ എന്നാണ് താരങ്ങളുടെ ചോദ്യം.
''ഈ ലോകകപ്പിലെ ഗ്രൂപ്പ്, പ്ലേ ഓഫ് മത്സരങ്ങൾക്ക് ശേഷം ഇന്ത്യ പാകിസ്ഥാനെ ഫൈനലിൽ നേരിടേണ്ടി വരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ഇനി അങ്ങനെ ഒരു സാഹചര്യം വന്നാൽ അപ്പോഴും മത്സരം കളിക്കാൻ പാകിസ്ഥാൻ വിസമ്മതിക്കുമോ? '' എന്നാണ് കെവിൻ പീറ്റേഴ്‌സൺ സമൂഹമാധ്യമത്തിലൂടെ ചോദിച്ചിരിക്കുന്നത്. അങ്ങനെ ഒരു തീരുമാനം പാകിസ്ഥാൻ സ്വീകരിച്ചാൽ ഇനി ടി20 ലോകകപ്പ് തന്നെ കാണില്ലെന്ന് ആർ അശ്വിനും ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, സാഹചര്യങ്ങൾ വിശകലനം ചെയ്യാൻ ഐസിസി അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരെ കളിക്കില്ലെന്നുള്ള പാകിസ്ഥാന്റെ നിലപാടിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്.
മത്സരത്തിൽ നിന്നും പിന്മാറുന്നത് അടിസ്ഥാനതത്വങ്ങൾക്ക് എതിരാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ഐസിസി പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഔദ്യോഗികമായ മറുപടി ലഭിച്ച ശേഷമാകും തുടർന് നടപടികൾ ഐസിസി പ്രഖ്യാപിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates