ഫോട്ടോ: ട്വിറ്റർ 
Sports

പൊലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു, അതേ സ്റ്റേഷനില്‍ വെച്ച് മര്‍ദനം; പരാതിയുമായി സച്ചിന്റെ ആരാധകന്‍ സുധീര്‍

ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആരാധകനായി ലോക പ്രശസ്തനായ സുധീര്‍ ചൗധരിയെ പൊലീസ് മര്‍ദിച്ചതായി പരാതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആരാധകനായി ലോക പ്രശസ്തനായ സുധീര്‍ ചൗധരിയെ പൊലീസ് മര്‍ദിച്ചതായി പരാതി. മുസാഫര്‍പുരിലെ പൊലീസ് സ്റ്റേഷനില്‍ വെച്ച് ജനുവരി 20ന് തന്നെ മര്‍ദിച്ചതായാണ് സുധീറിന്റെ പരാതി. 

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുധീര്‍ തന്നെ ഉദ്ഘാടനം ചെയ്ത മുസാഫര്‍പുരിലെ പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് സംഭവം. സുധീറിന്റെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ഇയാളെ കാണുന്നതിനായി സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസ് മര്‍ദിക്കുകയായിരുന്നു എന്നാണ് സുധീര്‍ പറയുന്നത്. 

കുറ്റക്കാര്‍ക്കെതിരെ ഉറപ്പായും നടപടി എടുക്കും എന്ന് ഡിഎസ്പി പറഞ്ഞതായി സുധീര്‍ പ്രതികരിച്ചു. ഇങ്ങനെ ഒരു കാര്യം എനിക്ക് സംഭവിച്ചു എങ്കില്‍ ജനങ്ങളോട് ഇവര്‍ എങ്ങനെയാവും പെരുമാറുക? സുധീര്‍ ചോദിക്കുന്നു. 

ഇന്ത്യന്‍ ക്രിക്കറ്റ് പതാക ശരീരത്തില്‍ വരച്ചാണ് ഇന്ത്യയുടെ മത്സരങ്ങള്‍ക്കായി സ്റ്റേഡിയങ്ങളില്‍ സുധീര്‍ എത്തുന്നത്. നെറ്റിയില്‍ ഇന്ത്യ എന്നും നെഞ്ചില്‍ ടെണ്ടുല്‍ക്കര്‍ എന്നുമാണ് സുധീര്‍ എഴുതുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ വന്‍ സ്‌ഫോടനം; ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഗുരുവായൂര്‍ ക്ഷേത്ര പരിസര സംഭവം: മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തെന്ന ആരോപണം; ദൃക്സാക്ഷി വിശദീകരണം പുറത്ത്

മണ്ണിൽ പൊന്നുവിളയിച്ച ശ്രീനിവാസൻ; കണ്ടനാട്ടെ പാടശേഖരത്തിൽ നടന് സ്മാരകമൊരുങ്ങുന്നു

'സ്‌ട്രോങ് റൂം തുറന്നതില്‍ റിട്ടേണിങ് ഓഫീസര്‍ക്ക് ഗുരുതര വീഴ്ച'; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കലക്ടര്‍

പരിക്കേറ്റ ആയുഷ് മാത്രെയ്ക്ക് പകരം ആര്? ചെന്നൈയുടെ ലിസ്റ്റിൽ ഈ മൂന്ന് പേർ

SCROLL FOR NEXT