ഡിയസിന്റെ ​ഗോൾ വലയിലേക്ക് എക്സ്
Sports

ലിവര്‍പൂളിന്റെ 'ആറാട്ട്', ഓള്‍ഡ്ട്രഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ വീണ്ടും വീണു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ തകര്‍പ്പന്‍ ജയത്തോടെ ക്രിസ്മസ് ആഘോഷത്തിന്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തം തട്ടകത്തില്‍ വീണ്ടും തോറ്റു.

സമകാലിക മലയാളം ഡെസ്ക്

സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് ജയിച്ചു കയറി. ഇറ്റാലിയന്‍ സീരി എയില്‍ അറ്റ്‌ലാന്റ ഒന്നാം സ്ഥാനത്തേക്ക് വീണ്ടും കയറി. ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് വിജയം സ്വന്തമാക്കി.

സലയ്ക്കും ഡിയസിനും ഡബിള്‍

​ഗോൾ നേട്ടമാഘോഷിക്കുന്ന മോ സല

ടോട്ടനം ഹോട്‌സ്പറിന്റെ മൈതാനത്ത് അര്‍നെ സ്ലോട്ടിന്റെ ലിവര്‍പൂള്‍ ആറാടുകയായിരുന്നു. 3-6 എന്ന സ്‌കോറിനാണ് അവര്‍ ടോട്ടനത്തെ വീഴ്ത്തിയത്. ലുയിസ് ഡിയസ്, മുഹമ്മദ് സല എന്നിവര്‍ ലിവര്‍പൂളിനായി ഇരട്ട ഗോളുകള്‍ നേടി. മാക്ക്അലിസ്റ്റര്‍, സോബോസ്ലായ് എന്നിവര്‍ ശേഷിച്ച ഗോളുകള്‍ നേടി. ടോട്ടനത്തിന്റെ ആശ്വാസ ഗോളുകള്‍ ജെയിംസ് മാഡിസന്‍, കുലുസേവ്‌സ്‌കി, സൊലാന്‍കെ എന്നിവര്‍ വലയിലിട്ടു.

ബേണ്‍മത്തും തകര്‍ത്തു

മാഞ്ചസ്റ്റർ യുനൈറ്റഡ്- ബേൺമത്ത് പോരാട്ടം

സ്വന്തം തട്ടകമായ ഓള്‍ഡ്ട്രഫോര്‍ഡില്‍ റുബന്‍ അമോറിമിന്റെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ബേണ്‍മത്താണ് വീഴ്ത്തിയത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തോല്‍വി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പ്രതാപ കാലത്തേക്ക് മടക്കി എത്തിക്കാന്‍ അമോറിം ഇനിയും കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്ന ഓര്‍മപ്പെടുത്തലാണ് ഈ മത്സരവും പോര്‍ച്ചുഗല്‍ പരിശീലകന് നല്‍കുന്ന സന്ദേശം.

നാലടിച്ച് റയല്‍

ഗോളാഘോഷിക്കുന്ന എംബാപ്പെ

സ്വന്തം തട്ടകത്തില്‍ റയല്‍ മാഡ്രിഡ് സെവിയ്യയെ വീഴ്ത്തി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാമ് ടീമിന്റെ ജയം. പോയിന്റ് പട്ടികയില്‍ അവര്‍ ബാഴ്‌സയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. കിലിയന്‍ എംബാപ്പെ, വാല്‍വര്‍ഡെ, റോഡ്രിഗോ, ബ്രഹിം ഡിയസ് എന്നിവരാണ് റയലിനായി വല ചലിപ്പിച്ചത്.

ഗോള്‍ വഴങ്ങി തിരിച്ചടിച്ചു

വിജയമാഘോഷിക്കുന്ന അറ്റ്ലാന്റ താരങ്ങൾ

ഒരു ഗോള്‍ വഴങ്ങിയ ശേഷമാണ് ഇറ്റാലിയന്‍ സീരി എയില്‍ അറ്റാലന്റ തിരിച്ചടിച്ചത്. എംബോളിയെ അവര്‍ 3-2നു വീഴ്ത്തി. ജയത്തോടെ പോയിന്റ് പട്ടികയില്‍ അവര്‍ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചു. നാപ്പോളി രണ്ടാമത്. മറ്റ് മത്സരങ്ങളില്‍ റോമ 5-0ത്തിനു പാര്‍മയെ പരാജയപ്പെടുത്തി. യുവന്റസ് 1-2ന് മോന്‍സയെ വീഴ്ത്തി.

ജയിച്ചു കയറി ബൊറൂസിയ

ഗോൾ നേട്ടമാഘോഷിക്കുന്ന ബൊറൂസിയ ഡോർട്മുണ്ട് താരങ്ങൾ

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിന് ജയം. ഒന്നിനെതിരെ 3 ഗോളുകള്‍ക്ക് അവര്‍ വോള്‍വ്‌സ്ബര്‍ഗിനെ പരാജയപ്പെടുത്തി. മൂന്ന് ഗോളുകളും അവര്‍ ആദ്യ പകുതിയില്‍ തന്നെ വലയിലാക്കി. രണ്ടാം പകുതിയില്‍ പത്ത് പേരായി ചുരുങ്ങിയിട്ടും അവര്‍ ജയം വിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT