​ഗോളുകൾ നേടിയ മോർ​ഗൻ റോജേഴ്സും ജോൺ ഡ്യുറനും  എക്സ്
Sports

രക്ഷയില്ല! തോല്‍വിയില്‍ നിന്നു കര കയറാതെ മാഞ്ചസ്റ്റര്‍ സിറ്റി; വീഴ്ത്തിയത് എംറിയുടെ വില്ല

ആസ്റ്റന്‍ വില്ല 2-1 മാഞ്ചസ്റ്റര്‍ സിറ്റി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നിലവിലെ അവസ്ഥ കണ്ട് അമ്പരന്ന് നില്‍ക്കുന്ന ആരാധകര്‍ക്ക് ആശ്വസിക്കാന്‍ ഒന്നും ഇല്ല. അവര്‍ ഇന്ന് വീണ്ടും തോറ്റു. ഉനായ് എംറിയുടെ അസ്റ്റന്‍ വില്ലയാണ് ഇത്തവണ അവരെ വീഴ്ത്തിയത്. എവേ പോരാട്ടത്തില്‍ പെപ് ഗ്വാര്‍ഡിയോളയും സംഘവും 2-1നാണ് പരാജയപ്പെട്ടത്.

കഴിഞ്ഞ കളിയില്‍ മാഞ്ചസ്റ്റര്‍ നാട്ടങ്കത്തില്‍ യുനൈറ്റഡിനോടു പരാജയപ്പെട്ടാണ് സിറ്റി എവേ പോരിനിറങ്ങിയത്. പക്ഷേ സന്തോഷിക്കാന്‍ ഒന്നുമില്ല.

ഇരു പകുതികളിലായ വില്ല ഗോളുകള്‍ നേടി. അവസാന ഘട്ടത്തില്‍ ഒരു ഗോള്‍ മടക്കി ആശ്വാസം കൊള്ളാന്‍ മാത്രമാണ് ഇന്നത്തെ പോരില്‍ സിറ്റിക്ക് സാധിച്ചത്.

16ാം മിനിറ്റില്‍ ജോണ്‍ ഡ്യുറനാണ് വില്ലയ്ക്ക് ലീഡ് സമ്മാനിച്ചത്. 65ാം മിനിറ്റില്‍ മോര്‍ഗന്‍ റോജേഴ്‌സ് രണ്ടാം ഗോളും നേടി. സിറ്റിയുടെ ആശ്വാസ ഗോള്‍ ഇഞ്ച്വറി സമയത്ത് ഫില്‍ ഫോഡല്‍ വലയിലാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണത്തിലേക്ക് ഓടിക്കയറി ഇന്ത്യന്‍ വനിതകള്‍, ഏഷ്യന്‍ ഗെയിംസില്‍ ആറാം സ്വര്‍ണം

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി മരിച്ചു

അഹമ്മദാബാദ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ തിളങ്ങി 'കരിന്തിരി'; ജിതിൻ പ്രകാശിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം

'എനിക്ക് ട്രാന്‍സ്‌ജെന്‍ഡറായി അഭിനയിക്കണം'; ദൊറോത്തിയ്‌ക്കെതിരെ വെറുപ്പ് പുകയുമ്പോള്‍ വൈറലായി രജനിയുടെ ആഗ്രഹം

യുസി കോളജ് തിരിച്ചുപിടിച്ചു; മഹാരാജാസ് തൂത്തുവാരി; എംജിയില്‍ എസ്എഫ്‌ഐ മുന്നേറ്റം