Prince Yadav x
Sports

4 ഓവര്‍ 22 റണ്‍സ് 3 വിക്കറ്റ്! ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി പ്രിന്‍സ് യാദവ്

അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് ജയിക്കാന്‍ 155 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ബെല്‍ഫാസ്റ്റ്: ഇന്ത്യക്കെതിരായ രണ്ടാം ടി20 പോരാത്തില്‍ 155 റണ്‍സ് വിജയ ലക്ഷ്യം വച്ച് അയര്‍ലന്‍ഡ്. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനു ഇറങ്ങിയ അയര്‍ലന്‍ഡ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു.

ഇന്ത്യക്കായി പ്രിന്‍സ് യാദവും സൂര്യാംശ് ഷെഡജെയും അരങ്ങേറ്റം കുറിച്ചു. ഐപിഎല്ലില്‍ മിന്നും ഫോമില്‍ പന്തെറിഞ്ഞ പ്രിന്‍സ് ഇന്ത്യക്കായുള്ള അരങ്ങേറ്റം അവിസ്മരണീയമാക്കുകയും ചെയ്തു. 4 ഓവര്‍ എറിഞ്ഞ താരം 22 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. അര്‍ഷ്ദീപ് സിങ്, ശിവം ദുബെ എന്നിവര്‍ 2 വീതം വിക്കറ്റുകളും വീഴ്ത്തി. ഹര്‍ഷിത് റാണയ്ക്കാണ് ഒരു വിക്കറ്റ്.

ഹാരി ടെക്ടറുടെ അര്‍ധ സെഞ്ച്വറിയും ബെന്‍ കലിറ്റ്‌സ് നേടിയ 37 റണ്‍സുമാണ് അയര്‍ലന്‍ഡിനെ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്. 47 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം ടെക്ടര്‍ 53 റണ്‍സെടുത്തു. കലിറ്റ്‌സ് 23 പന്തില്‍ 3 ഫോറും 2 സിക്‌സും സഹിതം 37 റണ്‍സും അടിച്ചെടുത്തു. ജോര്‍ദ് ഡോക്ക്‌റെല്‍ (19), റോസ് അഡയിര്‍ (16), ക്യാപ്റ്റന്‍ ലോര്‍ക്കന്‍ ടക്കര്‍ (15) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

ആദ്യ മത്സരത്തില്‍ ഇന്ത്യയെ അയര്‍ലന്‍ഡ് അട്ടിമറിച്ചിരുന്നു. വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയ്ക്ക് അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം.

Indian bowlers were quick to halt the Irish charge grabbing wickets at crucial stages. Debutant Prince Yadav got three wickets on his T20I debut for India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ടാല്‍ സുന്ദരന്‍ ആണെങ്കിലും ചെകുത്താന്റെ സ്വഭാവം'; മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എം എം മണി

ഓടുന്ന ഡബിൾ ഡക്കർ ബസിൽ നിന്ന് തലയും ശരീരവും പുറത്തിട്ട് അഭ്യാസം; അപകട യാത്രയുടെ ഞെട്ടിക്കുന്ന വിഡിയോ

'ഞാൻ വിരമിക്കുന്നു, ഇത് അവസാന ടെസ്റ്റ്'; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ബെൻ സ്റ്റോക്സ്!

സൗദിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 പേര്‍ക്ക് ദാരുണാന്ത്യം

ഇ ഡിയെ ആക്രമിച്ച കേസ്: സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍, 'ഇറാനെ തീര്‍ക്കു'മെന്ന് ട്രംപ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍