Prince Yadav x
Sports

ശ്രീശാന്ത്, അശ്വിൻ... റെക്കോർഡിൽ ഇനി 'പ്രിൻസ് യാ​ദവും'; നിർണായകം '13 റൺസ്'!

10ാം സ്ഥാനത്തിറങ്ങി 3 ബൗണ്ടറികൾ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഇൻഡോർ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 പോരാട്ടത്തിൽ 10ാം സ്ഥാനത്തിറങ്ങി അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ പ്രിൻസ് യാദവ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി പത്താമനായി ക്രീസിലെത്തിയ പ്രിൻസ് പുറത്താകാതെ 3 ഫോറുകൾ സഹിതം 13 റൺസ് അടിച്ചെടുത്തിരുന്നു. ഇന്ത്യ 20 ഓവറിൽ 223 റൺസാണ് ബോർഡിൽ ചേർത്തത്. വിൻഡീസിന് 209 റൺസ് എടുക്കാനെ സാധിച്ചുള്ളു. ഇന്ത്യക്ക് 14 റൺസ് വിജയം. പ്രിൻസിന്റെ ആ 13 റൺസ് മത്സരത്തിൽ അത്രയും വിലപ്പെട്ടതായി മാറി എന്ന് ചുരുക്കം. 6 പന്തിലാണ് താരം 13 എടുത്ത് പുറത്താകാതെ നിന്നത്.

അന്താരാഷ്ട്ര ടി20യിൽ 10 അല്ലെങ്കിൽ 11 സ്ഥാനത്തിറങ്ങി 3 അതിൽ കൂടുതൽ ബൗണ്ടറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമെന്ന നേട്ടമാണ് പ്രിൻസ് സ്വന്തമാക്കിയത്. നേരത്തെ മലയാളി താരം ശ്രീശാന്ത്, ആർ അശ്വിൻ എന്നിവരാണ് നേട്ടത്തിൽ ആദ്യമെത്തിയവർ. ഇതിൽ തന്നെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ശ്രീശാന്താണ്. താരം 4 ബൗണ്ടറികൾ നേടിയിട്ടുണ്ട്. അശ്വിനും പ്രിൻസും 3 വീതവും.

15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യൻ ബാറ്റർ ഈ നേട്ടം സ്വന്തമാക്കുന്നത്. 2007ൽ ജൊഹന്നാസ്ബർ​ഗിൽ ന്യൂസിലൻഡിനെതിരായ പോരാട്ടത്തിലാണ് ശ്രീശാന്ത് നേട്ടത്തിലെത്തുന്നത്. 2011ൽ കൊൽക്കത്തയിൽ ഇം​ഗ്ലണ്ടിനെതിരെയാണ് അശ്വിന്റെ ബൗണ്ടറികൾ.

19ാം ഓവറിൽ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 202 റൺസെന്ന നിലയിൽ നിൽക്കുമ്പോഴാണ് പ്രിൻസ് ക്രീസിലെത്തിയത്. ഷമർ ജോസഫാണ് വിൻഡീസിനായി അവസാന ഓവർ എറിഞ്ഞത്. ഈ ഓവറിലാണ് താരം 3 ഫോറുകൾ അടിച്ചെടുത്തത്.

ഡീപ് മി‍ഡ് വിക്കറ്റിലൂടെ ഒരു ലോ ഫുൾ ടോസ് ബോൾ ബൗണ്ടറിലേക്ക് പായിച്ചാണ് പ്രിൻസ് അക്കൗണ്ട് തുറുന്നത്. രണ്ട് പന്തുകൾക്ക് ശേഷം പന്തിന്റെ ​ഗതി മനസിലാക്കി വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിന്റെ മുകളിലൂടെ അദ്ദേഹം മറ്റൊരു ഫോർ കൂടി നേടി. ഷോർട്ട് ഓഫ് ലങ്ത് പന്തിൽ വന്ന ടോപ് എഡ്ജ് ഷോർട്ട് തേർഡ്മാന് മുകളിലൂടെ പറന്നതോടെ പ്രിൻസിന്റെ മൂന്നാം ഫോറും വന്നു. വെസ്റ്റ് ഇൻഡീസ് താരങ്ങൾ ഈ ഫോർ അനുവദിച്ചത് ചോദ്യം ചെയ്ത് രം​ഗത്തെത്തിയെങ്കിലും അംപയർ തീരുമാനത്തിൽ ഉറച്ചു നിന്നു. അതിനിടെ പ്രിൻസ് ഒരു ബൈ റൺ ഓടിയെടുക്കുകയും ചെയ്തിരുന്നു.

Prince Yadav has joined S Sreesanth and Ravichandran Ashwin on a rare list of Indian batters after hitting three fours against the West Indies in the third T20I in Indore on Sunday. He became only the third Indian batter batting at No. 10 or No. 11 to hit at least three boundaries in a T20 International

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം അകലെ; പാർക്കിങ് സൗകര്യത്തിന് റവന്യൂ ഭൂമിയില്ലെന്ന് റിപ്പോർട്ട്

പ്രതിഷ്ഠയേത് കൊലുവേത് എന്ന സംശയം; മേലാമുറി പെരിയ മാരിയമ്മൻ ക്ഷേത്രത്തിൽ വിസ്മയമൊരുക്കി പടുകൂറ്റൻ ബൊമ്മക്കൊലു

കണ്ണൂർ ദസറയ്ക്ക് ഇന്ന് തുടക്കം; പത്തുനാൾ നീളുന്ന സാംസ്കാരികോത്സവം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

അന്തര്‍വാഹിനി ആക്രമണങ്ങള്‍ ചെറുക്കാന്‍ 'മംഗ്രോള്‍'; കടലില്‍ സുരക്ഷ കൂട്ടി നാവികസേന