ഫോട്ടോ: ഇന്‍സ്റ്റഗ്രാം 
Sports

നിങ്ങള്‍ക്കൊപ്പം ഒരു മുറിയില്‍ നില്‍ക്കാനായെന്ന് അഭിമാനത്തോടെ പറയും, വിമര്‍ശനങ്ങളെല്ലാം താത്കാലികം: മുഹമ്മദ് അസ്ഹറുദ്ദീന്‍

കോഹ്‌ലിക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിടാന്‍ സാധിച്ചത് സ്വപ്‌ന തുല്യമെന്ന് ബാംഗ്ലൂരിന്റെ മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: കോഹ്‌ലിക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിടാന്‍ സാധിച്ചത് സ്വപ്‌ന തുല്യമെന്ന് ബാംഗ്ലൂരിന്റെ മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. കോഹ് ലിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങളെല്ലാം താത്കാലികമാണെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു. 

അവിശ്വസനീയമായ ഏതാനും മാസങ്ങളായിരുന്നു ഇത്. നിങ്ങള്‍ക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിടാന്‍ സാധിച്ചത് സ്വപ്‌ന തുല്യമായിരുന്നു. നിങ്ങള്‍ മുന്‍പില്‍ നിന്ന് നയിക്കുന്ന ഈ ടീമിന്റെ ഭാഗമായി നില്‍ക്കാന്‍ സാധിച്ചത് എത്രമാത്രം വിലമതിക്കാനാവാത്തതാണ് എന്ന് എനിക്ക് പറഞ്ഞറിയിക്കാനാവില്ല, ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മുഹമ്മദ് അസ്ഹറുദ്ധീന്‍ കുറിച്ചു. 

നിങ്ങളുടെ ഒപ്പം ഒരു മുറിയില്‍ കഴിയാന്‍ സാധിച്ചെന്ന് ഞാന്‍ അഭിമാനത്തോടെ പറയും. നിങ്ങളില്‍ നിന്നാണ് കൂടുതല്‍ മികച്ച ക്രിക്കറ്റ് താരവും നല്ല മനുഷ്യനുമാവാനുള്ള ചിന്ത എനിക്കുണ്ടായത്. നിങ്ങള്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ എന്തായാലും അത് താത്കാലികമാണ്. നന്ദി, ക്യാപ്റ്റന്‍, കോഹ് ലിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മുഹമ്മദ് അസ്ഹറുദ്ദീന്‍ കുറിച്ചു. 

മുഹമ്മദ് അസ്ഹറുദ്ദീന് സീസണില്‍ ബാംഗ്ലൂരിന് വേണ്ടി ഒരു മത്സരവും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ടീമിലെ മറ്റൊരു താരമായി സച്ചിന്‍ ബേബി യുഎഇയിലെ ബാംഗ്ലൂരിന്റെ ആദ്യ മത്സരത്തിന് ഇറങ്ങിയിരുന്നു. എന്നാല്‍ സ്‌കോര്‍ ഉയര്‍ത്താനായില്ല. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, ബജറ്റ് അവതരണം തുടങ്ങി

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

SCROLL FOR NEXT