ചെന്നൈ ടെസ്റ്റില്‍ റിഷഭ് പന്തിനോട് സംസാരിക്കുന്ന ബെന്‍ സ്‌റ്റോക്ക്‌സ്/വീഡിയോ ദൃശ്യം 
Sports

ബെന്‍ ഫോക്ക്‌സിന്റെ പ്രകോപനം; ബാറ്റ്‌ ചെയ്യാന്‍ വിസമതിച്ച് റിഷഭ് പന്ത്‌

ചെപ്പോക്കില്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സില്‍ നിന്നുണ്ടായ പ്രകോപനത്തിന് പിന്നാലെ ബാറ്റ് ചെയ്യാന്‍ വിസമതിച്ച് റിഷഭ് പന്ത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ചെപ്പോക്കില്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സില്‍ നിന്നുണ്ടായ പ്രകോപനത്തിന് പിന്നാലെ ബാറ്റ് ചെയ്യാന്‍ വിസമതിച്ച് റിഷഭ് പന്ത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ 87ാം ഓവറിലായിരുന്നു സംഭവം. 

വിക്കറ്റിന് പിന്നില്‍ നിന്നുള്ള ഫോക്ക്‌സിന്റെ തുടരെയുള്ള സംസാരമാണ് പന്തിനെ പ്രകോപിപ്പിച്ചത്. സ്‌ട്രൈക്ക് എടുക്കാന്‍ തയ്യാറാവാതെ ബാറ്റ് പിന്നില്‍ പിടിച്ച് മാറി നില്‍ക്കുകയാണ് പന്ത് ചെയ്തത്. പിന്നാലെ പന്ത് അമ്പയറുടെ പക്കല്‍ പരാതിയുമായി എത്തി. 

ഇതോടെ ആദ്യ ദിനത്തിലെ അവസാന ഓവര്‍ പൂര്‍ത്തിയാക്കാന്‍ വൈകി. ബെന്‍ സ്‌റ്റോക്ക്‌സ് എത്തി പന്തുമായി സംസാരിക്കുകയും ചെയ്തിരുന്നു. രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയപ്പോള്‍ വാലറ്റത്ത് നിന്ന് പന്തിന് വേണ്ട പിന്തുണ ലഭിച്ചില്ല. 

ആറ് വിക്കറ്റ് നഷ്ടത്തില്‍ 300 എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യ 29 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓള്‍ഔട്ടായി. എന്നാല്‍ റിഷഭ് പന്ത് 7 ഫോറും മൂന്ന് സിക്‌സും നേടി പുറത്താവാതെ നിന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്

ഹൂതി ആക്രമണ ഭീഷണി: റിയാദിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

'തലെെവർ വരാറ്....'; ‘ജയിലർ 2’ പുലർച്ചെ ആറ് മണി മുതല്‍; അഡ്വാൻസ് ബുക്കിംഗ് എപ്പോള്‍ ആരംഭിക്കും?

സൂര്യയുടെ 'സീനി'ലെ ആദ്യ ഗാനമെത്തി; നസ്രിയയുടെ ആക്ഷനുമായി 'ആതി ഇവ യാരാ'