PT Usha  ANI
Sports

'പിടി ഉഷ സ്പ്രിന്റ് റാണി അല്ലേ, ഐസ് ഹോക്കിയുമായി എന്ത് ബന്ധം!'

ഐഒഎ അധ്യക്ഷ പദവി നിലനിര്‍ത്താനുള്ള ഉഷയുടെ ശ്രമത്തിന് വീണ്ടും തിരിച്ചടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ (ഐഒഎ) അധ്യക്ഷ സ്ഥാനം മോഹിച്ചുള്ള പിടി ഉഷയുടെ നീക്കത്തിന് വീണ്ടും തിരിച്ചടി. സ്പോര്‍ട്സ് പേഴ്സണ്‍സ് ഓഫ് ഔട്ട്സ്റ്റാന്‍ഡിങ് മെരിറ്റ് (എസ്ഒഎം) തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പിടി ഉഷ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നു ഏതാണ്ട് പുറത്തായ അവസ്ഥയിലായിരുന്നു. എന്നാല്‍ അവര്‍ ഐസ് ഹോക്കി അസോസിയേഷന്‍ ഓഫ് ഇന്ത്യയിലൂടെ പുതിയ നാമനിര്‍ദ്ദേശ പത്രിക നല്‍കി വീണ്ടും മത്സരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അതും ഇപ്പോള്‍ അനിശ്ചിതത്വത്തിലായി.

ഉഷയെ ഐസ് ഹോക്കി അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധിയായി വോട്ടര്‍ പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിനെതിരെ പരാതി ഉയര്‍ന്നു. ഈ പരാതിയാണ് സംഭവത്തിലെ പുതിയ ട്വിസ്റ്റ്. വോട്ടര്‍ പട്ടികയില്‍ ഉഷയെ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തുകൊണ്ട് അഭിഭാഷകനായ അതുല്‍ കുമാറാണ് റിട്ടേണിങ് ഓഫീസര്‍ സഞ്ജയ് കുമാര്‍ ശ്രീവാസ്തവയ്ക്കു ഔദ്യോഗികമായി പരാതി നല്‍കിയത്.

എസ്ഒഎം തെരഞ്ഞെടുപ്പിനു മുന്‍പ് വോട്ട് തേടി പ്രചാരണം നടത്തിയതിലൂടെ ഉഷ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നു ആരോപിച്ച് അതുല്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഹാന്‍ഡ്‌ബോള്‍ ഫെഡറേഷന്‍ നാമനിര്‍ദ്ദേശം ചെയ്ത മുന്‍ യോഗാസന ഫെഡറേഷന്‍ മേധാവി ഉദിത് ഷെത്ത്, സ്‌കീന്‍ ആന്‍ഡ് സ്‌നോബോര്‍ഡ് ഇന്ത്യ നാമനിര്‍ദ്ദേശം ചെയ്ത റിട്ടയേര്‍ഡ് ജനറല്‍ ഹര്‍പാല്‍ സിങ് എന്നിവര്‍ക്കെതിരേയും അതുല്‍ പരാതി നല്‍കിയിട്ടുണ്ട്.

'ഉഷയുടെ നാമനിര്‍ദ്ദേശം അംഗത്വ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു റിട്ടേണിങ് ഓഫീസര്‍ പരിശോധിക്കണം. സ്പ്രിന്റ് റാണിയായ പിടി ഉഷയ്ക്ക് ഐസ് ഹോക്കിയുമായി എന്ത് ബന്ധം. പിടി ഉഷ, ഹര്‍പാല്‍ സിങ്, ഉദിത് എന്നിവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയുള്ള ഔദ്യോഗിക എതിര്‍പ്പായി ഇത് രേഖപ്പെടുത്തണം. നിര്‍ബന്ധിത യോഗ്യതകളോ അടിസ്ഥാന മാനദണ്ഡങ്ങളോ തെളിയിക്കാനായില്ലെങ്കില്‍ നിയമപ്രകാരം ഇവരുടെ പേരുകള്‍ അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കണം'- പരാതിയില്‍ അതുല്‍ വ്യക്തമാക്കി.

നേരത്തെ എസ്ഒഎം പ്രതിനിധികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പില്‍ അഞ്ജു ബോബി ജോര്‍ജാണ് ഏറ്റവും കൂടുതല്‍ വോട്ട് നേടി വിജയിച്ചത്. 4 ഒഴിവുകളിലേക്ക് അഞ്ജു ബോബി ജോര്‍ജ് (ലോങ് ജംപ്), റാണി രാംപാല്‍ (ഹോക്കി), ഡോല ബാനര്‍ജി (അമ്പെയ്ത്ത്), സൈന നേഹ്വാള്‍ (ബാഡ്മിന്റണ്‍) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഉഷയ്ക്ക് 40 വോട്ടുകളാണ് കിട്ടിയത്. 53 വോട്ടുകള്‍ നേടിയാണ് അഞ്ജു വിജയിച്ചത്. റാണിക്ക് 50 വോട്ടും ഡോല ബാനര്‍ജിയ്ക്ക് 45 വോട്ടുകളും സൈനയ്ക്ക് 43 വോട്ടുകളും കിട്ടി.

Advocate Atul Kumar challenges PT Usha’s nomination through Ice Hockey Association of India; also raises objections against Udit Sheth and Harpal Singh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; കുട്ടിയുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

അവഗണനയില്‍ സഹികെട്ടു; മുഖ്യമന്ത്രിയെയും കെപിസിസി പ്രസിഡന്റിനെയും അതൃപ്തി അറിയിച്ച് എ ഗ്രൂപ്പ്

'അർജന്റീന ടീം മുൻപും പിൻമാറിയിട്ടില്ലേ? സതീശൻ മോദി വഴിയിൽ'

'മുഹമ്മദ് ഷമി' എൽഎസ്ജി വിട്ട് എങ്ങോട്ട്! അടുത്ത വമ്പന്‍ 'ഡീല്‍' ഉടന്‍?

മോദി എന്റെ ഫോണ്‍ ചോര്‍ത്തുന്നു; പുതിയ 24കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍; ജപ്തി നടപടികള്‍ക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്തു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍