ചിത്രം; ഫേയ്സ്ബുക്ക് 
Sports

പുതുച്ചേരിയേയും വീഴ്ത്തി; ഗോള്‍മഴ പെയ്യിച്ച് കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക്

യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ പുതുച്ചേരിക്കെതിരെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സന്തോഷ് ട്രോഫിയില്‍ തകര്‍പ്പന്‍ ജയങ്ങളുമായി ഫൈനല്‍ റൗണ്ടില്‍ കടന്ന് കേരളം. സൗത്ത് സോണ്‍ ഗ്രൂപ്പ് ബിയിലെ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ പുതുച്ചേരിക്കെതിരെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം. 

നേരത്തെ ലക്ഷദ്വീപിനേയും ആന്‍ഡമാനേയും കേരളം വലിയ ഗോള്‍ വ്യത്യാസത്തില്‍ തോല്‍പ്പിച്ചിരുന്നു. മൂന്ന് കളിയും ജയിച്ച് 9 പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായാണ് കേരളം ഫൈനല്‍ റൗണ്ടിലേക്ക് കടന്നത്. 21ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വല കുലുക്കി ഗില്‍ബര്‍ട്ട് ആണ് പുതുച്ചേരിക്കെതിരെ കേരളത്തിന്റെ അക്കൗണ്ട് തുറന്നത്. 

മൂന്ന് മത്സരങ്ങളില്‍ നിന്ന് കേരളം നേടിയത് 18 ഗോള്‍ 

24ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി അര്‍ജുന്‍ ജയരാജിന്റെ ഗോള്‍ എത്തി. 39ാം മിനിറ്റിലാണ് പുതുച്ചേരി ഗോള്‍ കണ്ടെത്തിയത്. അന്‍സന്‍ സി ആന്റോയിലൂടെയായിരുന്നു ഇത്. 55ാം മിനിറ്റില്‍ നൗഫല്‍ കേരളത്തിനായി മൂന്നാം ഗോള്‍ നേടി. 57ാം മിനിറ്റില്‍ തന്നെ ബുജൈറും വല കുലുക്കി. 

ആദ്യ കളിയില്‍ ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് കേരളം തോല്‍പ്പിച്ചത്. രണ്ടാമത്തെ കളിയില്‍ ദുര്‍ബലരായ ആന്‍ഡമാന് എതിരെ കേരളം ഗോള്‍മഴ തീര്‍ത്തു. 9-0നായിരുന്നു കേരളത്തിന്റെ ജയം. മൂന്ന് മത്സരങ്ങളില്‍ നിന്ന് 18 ഗോളുകളാണ് കേരളം നേടിയത്. വഴങ്ങിയത് ഒരു ഗോള്‍ മാത്രം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി മുടക്കം മുന്‍കൂട്ടി അറിയാം; 'പവര്‍ കട്ട്' അലര്‍ട്ട് ഇന്നുമുതല്‍

ദുലീപ് ട്രോഫി കിരീടം ഈസ്റ്റ് സോണിന്

മദ്യലഹരിയിൽ കാറുകൾ തടഞ്ഞ് അക്രമം; വനിതാ എഎസ്ഐയെ കടിച്ചു പരിക്കേൽപ്പിച്ച യുവതി അറസ്റ്റിൽ

ട്രാവൻകൂർ ദേവസ്വം ബോർഡിൽ ഒഴിവ്; നേരിട്ട് നിയമനം; ബിസിനസ് അനലിസ്റ്റ് തസ്തിക, 7 ഒഴിവുകൾ !

വിഎച്ച്പിയുടെ ഗർബ വിലക്ക് തള്ളി കേന്ദ്രമന്ത്രി; 'ഭരണഘടനയാണ് രാജ്യത്തിന്റെ അടിത്തറ, ആരെയും ഒഴിവാക്കാനാകില്ല'