ഫോട്ടോ: ട്വിറ്റർ 
Sports

തകര്‍ത്തടിച്ച് വീണ്ടും വെങ്കടേഷ് അയ്യര്‍; കൊല്‍ക്കത്തക്കെതിരെ പഞ്ചാബ് കിങ്‌സിന് ലക്ഷ്യം 166 റണ്‍സ്

തകര്‍ത്തടിച്ച് വീണ്ടും വെങ്കടേഷ് അയ്യര്‍; കൊല്‍ക്കത്തക്കെതിരെ പഞ്ചാബ് കിങ്‌സിന് ലക്ഷ്യം 166 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: നിര്‍ണായക പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് 166 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി പഞ്ചാബ് കൊല്‍ക്കത്തയെ ബാറ്റിങിന് അയക്കുകയായിരുന്നു. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറാണ് കൊല്‍ക്കത്ത പടുത്തുയര്‍ത്തിയത്. വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ എന്നിവര്‍ മാത്രമാണ് കൊല്‍ക്കത്തന്‍ നിരയില്‍ തിളങ്ങിയത്. 

മികച്ച രീതിയില്‍ തുടങ്ങിയ കൊല്‍ക്കത്തയുടെ ബാറ്റിങ് വേഗം ഇടയ്ക്ക് വച്ച് കുറഞ്ഞു. ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍ ഒരിക്കല്‍ കൂടി കൊല്‍ക്കത്തയ്ക്കായി തിളങ്ങി. താരം അര്‍ധ സെഞ്ച്വറി നേടി. 49 പന്തുകള്‍ നേരിട്ട് ഒന്‍പത് ഫോറുകളും ഒരു സിക്‌സും സഹിതം 67 റണ്‍സാണ് വെങ്കടേഷ് അടിച്ചെടുത്തത്. 

രാഹുല്‍ ത്രിപാഠി 26 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും മൂന്ന് ഫോറുകളും സഹിതം 34 റണ്‍സ് കണ്ടെത്തി. നിതീഷ് റാണ 18 പന്തുകളില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറും സഹിതം 31 റണ്‍സും അടിച്ചെടുത്തു. പിന്നീടെത്തിയവരൊന്നും തിളങ്ങിയില്ല. 

ടോസ് നേടിയ പഞ്ചാബ് കിങ്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഉജ്ജ്വല ഫോമില്‍ കളിക്കുന്ന ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍ മിന്നും തുടക്കം നല്‍കി. മൂന്നാമനായി എത്തിയ രാഹുല്‍ ത്രിപാഠി, നാലാമനായി ഇറങ്ങിയ നിതീഷ് റാണ എന്നിവര്‍ തിളങ്ങി. മറ്റൊരാള്‍ക്കും കാര്യമായി സംഭാവന നല്‍കാന്‍ സാധിക്കാഞ്ഞത് കൊല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍ സ്വന്തമാക്കുന്നതിന് വിലങ്ങായി. 

ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ (ഏഴ്) വിക്കറ്റ് നഷ്ടമായി. എന്നാല്‍ വെങ്കടേഷിനൊപ്പം രാഹുല്‍ ത്രിപാഠി ചേര്‍ന്നതോടെ കൊല്‍ക്കത്തന്‍ സ്‌കോര്‍ കുതിച്ചു. സ്‌കോര്‍ 90ല്‍ നില്‍ക്കെ രാഹുലിനെ പുറത്താക്കി രവി ബിഷ്‌ണോയ് പഞ്ചാബിനെ കളിയിലേക്ക് മടക്കിയെത്തിച്ചു. സ്‌കോര്‍ 120ല്‍ നില്‍ക്കെ വെങ്കടേഷിനെയും ബിഷ്‌ണോയ് ഔട്ടാക്കി. പിന്നീടെത്തിയ നിതീഷ് റാണയും തകര്‍ത്തടിച്ചു. 

പിന്നീടെത്തിയ ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന് അധികം ആയുസുണ്ടായില്ല. താരം രണ്ട് റണ്‍സുമായി മടങ്ങി. ഷമിയാണ് കെകെആര്‍ നായകനെ മടക്കിയത്. ദിനേഷ് കാര്‍ത്തിക് 11 റണ്‍സുമായും ടിം സിഫോര്‍ട് രണ്ട് റണ്‍സുമായും മടങ്ങി. സുനില്‍ നരെയ്ന്‍ മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു. 

മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി പഞ്ചാബിനായി അര്‍ഷദീപ് സിങ് തിളങ്ങി. രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഷമി ഒരു വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21