ഫോട്ടോ: ട്വിറ്റർ 
Sports

ആ സ്വപ്‌നം പൊലിഞ്ഞു; ഫൈനല്‍ കാണാതെ പിവി സിന്ധു പുറത്ത്; ഇനി പ്രതീക്ഷ വെങ്കലം

ആ സ്വപ്‌നം പൊലിഞ്ഞു; ഫൈനല്‍ കാണാതെ പിവി സിന്ധു പുറത്ത്; ഇനി പ്രതീക്ഷ വെങ്കലം

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഒളിംപിക്‌സില്‍ ഇന്ത്യക്ക് വന്‍ തിരിച്ചടി. റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവും ഇന്ത്യന്‍ ബാഡ്മിന്റണ്‍ സെന്‍സേഷനുമായ പിവി സിന്ധു സെമിയില്‍ തോല്‍വി വഴങ്ങി.

ചൈനീസ് തായ്‌പേയ് താരം തായ് സു യിങിനോടാണ് സിന്ധു തോല്‍വി വഴങ്ങിയത്. ലോക ഒന്നാം നമ്പര്‍ താരമായ തായ് രണ്ട് ഗെയിം മാത്രം നീണ്ട പോരാട്ടത്തില്‍ സിന്ധുവിനെ അനായാസം വീഴ്ത്തി. സ്‌കോര്‍: 18- 21, 12-21. 

ആദ്യ ഗെയിമില്‍ മികച്ച രീതിയില്‍ മുന്നേറാന്‍ സിന്ധുവിന് സാധിച്ചെങ്കിലും ഗെയിമിന്റെ അവസാന ഘട്ടത്തില്‍ തായ് ശക്തമായി തിരിച്ചെത്തി ഗെയിം 18-21 ന് സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ സിന്ധു ഒരു ഘട്ടത്തിലും ചൈനീസ് തായ്‌പേയ് താരത്തിന് വെല്ലുവിളി ഉയര്‍ത്തിയില്ല.

ഇനി വെങ്കല മെഡല്‍ പോരാട്ടം ബാക്കിയുണ്ട്. നാളെ വൈകീട്ട് അഞ്ച് മണിക്കാണ് വെങ്കല മെഡലിനായി സിന്ധു മത്സരിക്കാനിറങ്ങുന്നത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

രാമനും രാവണനും ബദലായി മെസിയും റൊണാൾഡോയും; ഒറ്റപ്പാലത്തെ പാവക്കൂത്ത് പന്തലിൽ പന്തുരുളുന്നു

SCROLL FOR NEXT