പി വി സിന്ധു/ഫോട്ടോ: എഎഫ്പി 
Sports

അനായാസം പി വി സിന്ധു; ജാപ്പനീസ് താരത്തെ വീഴ്ത്തി സിംഗപ്പൂര്‍ ഓപ്പണ്‍ ഫൈനലില്‍

ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ ജേതാവ് പി വി സിന്ധു സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍

Author : സമകാലിക മലയാളം ഡെസ്ക്

സിംഗപ്പൂര്‍: ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ ജേതാവ് പി വി സിന്ധു സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍. സെമിയില്‍ റാങ്കിങ്ങില്‍ താഴെയുള്ള ജപ്പാന്റെ സയിന കവകാമിക്കെതിരെ ആധികാരിക ജയം പിടിച്ചാണ് സിന്ധു ഫൈനല്‍ ഉറപ്പിച്ചത്.

32 മിനിറ്റ് നീണ്ട സെമി ഫൈനല്‍ മത്സരത്തില്‍ 21-15,21-7 എന്ന സ്‌കോറിനാണ് സിന്ധു ജയിച്ചത്. 2022ലെ തന്റെ ആദ്യ സൂപ്പര്‍ 500 കിരീടത്തില്‍ നിന്ന് ഒരു ജയം മാത്രം അകലെയാണ് സിന്ധു ഇപ്പോള്‍. ലോക റാങ്കിങ്ങില്‍ 38ാം റാങ്കിലുള്ള സയിനക്കെതിരെ 2-0ന്റെ വിജയ കണക്ക് 3-0 ആയി ഉയര്‍ത്താനും സിന്ധുവിനായി. 

സിന്ധുവിന്റെ ഫോര്‍ഹാന്‍ഡ് റിട്ടേണുകള്‍ക്കും ബാക്ക്ഹാന്‍ഡ് ഫ്‌ളിക്കുകള്‍ക്കും ജാപ്പനിസ് താരത്തിന്റെ പക്കല്‍ മറുപടിയുണ്ടായില്ല. വെള്ളിയാഴ്ച ചൈനയുടെ ഹാന്‍ യുവേയെ വീഴ്ത്തിയാണ് സിന്ധു സെമിയില്‍ കടന്നത്. ആദ്യ സെറ്റില്‍ 17-21ന് നഷ്ടപ്പെട്ടതിന് പിന്നാലെ തിരികെ വന്ന് രണ്ട് സെറ്റും പിടിച്ചായിരുന്നു സിന്ധുവിന്റെ ജയം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്