പരീക്ഷയ്‌ക്ക് റിസ എഴുതിയ ഉത്തരം, നെയ്‌മർ/ ചിത്രം ട്വിറ്റർ 
Sports

‘ഞാൻ എഴുതൂല, ഞാൻ ബ്രസീൽ ഫാൻ ആണ്'; വൈറലായ നാലാം ക്ലാസുകാരിയുടെ ഉത്തരം

മെസിയുടെ ജീവചരിത്രം, വൈറലായി നാലാം ക്ലാസുകാരിയുടെ ഉത്തരം 

Author : സമകാലിക മലയാളം ഡെസ്ക്

രീക്ഷയാണെന്ന് കരുതി എതിർ ടീമിലെ കളിക്കാരനെ കുറിച്ച് എഴുതാനൊന്നും റിസ ഫാത്തിമ തയ്യാറല്ല. പറഞ്ഞു വരുന്നത് ഇന്നലെ നടന്ന നാലാം ക്ലാസുകാരുടെ മലയാളം പരീക്ഷയിൽ ചോദിച്ച ഒരു ചോദ്യത്തെ കുറിച്ചാണ്. അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയുടെ ജീവചരിത്രം തയ്യാറാക്കാനായിരുന്നു ചോദ്യം. ജീവ ചരിത്രം എഴുതാനുള്ള വിവരങ്ങളും ചോദ്യക്കടലാസിൽ ഉണ്ടായിരുന്നു.

എന്നാൽ കടുത്ത ബ്രസീൽ ഫാനായ റിസ ഫാത്തിമ എഴുതിയ ഉത്തരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. തിരൂർ പുതുപ്പള്ളി ശാസ്താ എഎൽപിഎസിലെ നാലാംക്ലാസുകാരിയാണ് റിസ ഫാത്തിമ. ‘ഞാൻ എഴുതൂല, ഞാൻ ബ്രസീൽ ഫാൻ ആണ്. എനിക്ക് നെയ്മാറിനെയാണ് ഇഷ്ടം. മെസിയെ ഇഷ്ടമല്ല’– എന്നായിരുന്നു റിസയുടെ ഉത്തരം.

ഈ ഉത്തരക്കടലാസ് അധ്യാപകനായ റിഫ ഷാലീസിന്റെ പക്കലെത്തി. രസകരമായി തോന്നിയ ഉത്തരക്കടലാസ് അദ്ദേഹം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മാർക്കിനെക്കാൾ വലുതാണ് ഇഷ്ട ടീമെന്നാണ് ബ്രസീൽ ഫാന്റെ പ്രതികരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT