Quiñones  
Sports

റൊണാള്‍ഡോയെ പിന്നിലാക്കിയ മികവ്; ലോകകപ്പില്‍ ആദ്യ ഗോള്‍ ക്വിനോനെസിന്

സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലും മറികടന്ന താരമാണ് ക്വിനോനെസ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പില്‍ ആദ്യ ഗോള്‍ നേടിയത് മെക്സിക്കോയുടെ യൂലിയന്‍ ക്വിനോനെസ്. ഉദ്ഘാടന മത്സരത്തിന്റെ ഒമ്പതാം മിനിറ്റിലായിരുന്നു ഇത്തവണത്തെ ലോകകപ്പിലെ ആദ്യ ഗോളിന്റെ പിറവി. സൗദി പ്രോ ലീഗില്‍ ഗോള്‍ നേട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോലും മറികടന്ന താരമാണ് ക്വിനോനെസ്.

സൗദി പ്രോ ലീഗില്‍ അല്‍ ഖ്വാദ്സിയാഹിന് വേണ്ടി കളിക്കുന്ന ക്വിനോനെസ് പോയ സീസണില്‍ 33 ഗോളുകള്‍ വലയിലാക്കി ഗോള്‍ഡന്‍ ബൂട്ട് ജേതാവായിരുന്നു. അല്‍ നസര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ (28) പോലും പിന്നിലാക്കിയാണ് ക്വിനോനെസ് ഗോള്‍ഡന്‍ ബൂട്ട് ജേതാവായത്.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മത്സരത്തിന്റെ ഒമ്പതാം മിനിറ്റിലായിരുന്നു താരത്തിന്റെ സ്‌കോറിങ്. ദക്ഷിണാഫ്രിക്കന്‍ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത്

എറിക് ലിറയുടെ മികവാണ് ഗോളിന് വഴിയൊരുക്കിയത്. ലിറ ഇന്റര്‍സെപ്റ്റ് ചെയ്ത പന്ത് ഉടന്‍ പിടിച്ചെടുത്ത ജൂലിയന്‍ ക്വിനോനെസിന്റെ ബുള്ളറ്റ് ഷോട്ട് ഗോള്‍കീപ്പര്‍ റോണ്‍വെന്‍ വില്യംസിന്റെ കാലുകള്‍ക്കിടയിലൂടെ വലയില്‍ കയറി. അഞ്ച് പ്രതിരോധക്കാരെ അണിനിരത്തിയിറങ്ങിയിട്ടും ഒറ്റ നിമിഷത്തെ പിഴവ് ദക്ഷിണാഫ്രിക്കയ്ക്ക് വിനയായി.

Quiñones scores first goal in World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്ന് റെഡ് കാര്‍ഡുകള്‍; ലോകകപ്പില്‍ പതിവ് തെറ്റിച്ച് മെക്‌സിക്കോ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മിന്നും ജയം

നിപ രോഗിയുടെ നില ഗുരുതരം, വെന്റിലേറ്ററില്‍ തുടരുന്നു; ഹൈ റിസ്‌കിലുള്ള 15 പേര്‍ ക്വാറന്റീനില്‍

'ലോകകപ്പ് ഓണ്‍ലൈനില്‍ സൗജന്യമായി കാണാം'; ഫുട്‌ബോര്‍ ആരാധകരെ ലക്ഷ്യമിട്ട് വന്‍തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ്

ഇന്നും കനത്ത മഴ, രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം

പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി; പി.വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി, ദിനേന്ദ്ര കശ്യപ് ഇന്റലിജൻസ് മേധാവി

SCROLL FOR NEXT