(R Ashwin) 
Sports

ഔട്ടല്ലെന്ന് തർക്കിച്ചു; മൈൻഡാക്കാതെ നടന്നുപോയി, വനിതാ അംപയറോട് ചൂടായി അശ്വിൻ! (വിഡിയോ)

തമിഴ്നാട് പ്രീമിയർ ലീ​ഗിനിടെയാണ് നാടകീയ സംഭവങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്നാട് പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് പോരാട്ടത്തിനിടെ വനിതാ അംപയറോടു തർക്കിച്ച് ഇന്ത്യൻ താരം ആർ അശ്വിൻ (R Ashwin). ടിഎൻപിഎല്ലിൽ ‍ഡിണ്ഡി​ഗൽ ഡ്രാ​ഗൺസ് ടീം നായകനാണ് അശ്വിൻ. തിരുപ്പുർ തമിഴൻസിനെതിരായ പോരാട്ടത്തിൽ എൽബിഡബ്ല്യു ഔട്ടായതിനു പിന്നാലെയാണ് താരം അംപയറോടു തർക്കിച്ചത്. ഇതിന്റെ വിഡിയോ ഇപ്പോൾ വൈറലാണ്. അശ്വിൻ തർക്കിച്ചെങ്കിലും താരം പറയുന്നതിനു ചെവി കൊടുക്കാതെ നടന്നു നീങ്ങുന്ന അംപയറേയും ദൃശ്യങ്ങളിൽ കാണാം. കട്ട കലിപ്പിലാണ് അശ്വിൻ ക്രീസ് വിട്ടതും.

മത്സരത്തിന്റെ അഞ്ചാം ഓവറിൽ ​ഗുജറാത്ത് ടൈറ്റൻസ് താരം കൂടിയായ സായ് കിഷോറിന്റെ പന്തിലാണ് അശ്വിൻ വിക്കറ്റിനു മുന്നിൽ കുടുങ്ങിയത്. ഈ ഓവറിലെ അഞ്ചാം പന്തിലാണ് ഔട്ട്. തിരപ്പുർ താരങ്ങൾ ശക്തമായി അപ്പീൽ ചെയ്തതോടെ വനിതാ അംപയർ ഔട്ട് വിളിക്കുകയായിരുന്നു.

എന്നാൽ ഔട്ടല്ലെന്ന നിലപാടാണ് അശ്വിൻ സ്വീകരിച്ചത്. അംപയറോടു അശ്വിൻ തർക്കിച്ചു നോക്കിയെങ്കിലും താരത്തെ അംപയർ ​ഗൗനിച്ചില്ല. പിന്നാലെ താരത്തെ മറികടന്നു അംപയർ നടന്നു നീങ്ങുകയും ചെയ്തു. ഇതോടെ താരം രോഷത്തെടെ ബാറ്റിൽ അടിച്ചാണ് കലിപ്പ് തീർത്തത്. മത്സരത്തിൽ 18 റൺസാണ് അശ്വിൻ നേടിയത്.

മത്സരത്തിൽ ഡിണ്ഡി​ഗലിന്റെ പ്രകടനം ദയനീയമായിരുന്നു. നിശ്ചിത ഓവറിൽ 93 റൺസിൽ ഡിണ്ഡി​ഗൽ പുറത്തായി. തിരുപ്പുർ വെറും 11.5 ഓവറിൽ വിജയം സ്വന്തമാക്കി. തിരുപ്പുരിനായി 39 പന്തിൽ 65 റൺസ് വാരി തുഷാർ രഹേജ തിളങ്ങി. താരത്തിന്റെ വെടിക്കെട്ടിൽ അവർ അനായാസം വിജയത്തിലേക്ക് കുതിച്ചു. സീസണിൽ തിരുപ്പുർ നേടുന്ന ആദ്യം ജയം കൂടിയാണിത്. ഡിണ്ഡി​ഗലാകട്ടെ ആദ്യ പോരാട്ടത്തിൽ കോവൈ കിങ്സിനെ വിഴ്ത്തിയാണ് ടൂർണമെന്റ് തുടങ്ങിയത്.

ഐപിഎല്ലിൽ ഇത്തവണ തന്റെ പഴയ തട്ടകമായ ചെന്നൈ സൂപ്പർ കിങ്സിലേക്ക് മടങ്ങിയെത്തിയെങ്കിലും അശ്വിന് നിരാശയുടെ സീസണായിരുന്നു. 7 വിക്കറ്റുകളും 33 റൺസും മാത്രമാണ് വെറ്ററൻ താരമായ 38കാരൻ നേടിയത്. പിന്നാലെയാണ് താരം തമിഴ്നാട് പ്രീമിയർ ലീ​ഗിൽ കളിക്കാനെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT