ഫയല്‍ ചിത്രം 
Sports

അതിവേഗം അശ്വിന്‍; ടെസ്റ്റ് ക്രിക്കറ്റില്‍ 450 വിക്കറ്റ് നേട്ടം

മത്സരത്തില്‍ തന്റെ പതിനൊന്നാം ഓവറില്‍ അലക്‌സ് കാരിയെ പുറത്താക്കിയാണ് 450 വിക്കറ്റുകള്‍ തികച്ചത്.

സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ 450 വിക്കറ്റ് നേട്ടവുമായി ഇന്ത്യന്‍ താരം അശ്വിന്‍. ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യടെസ്റ്റ് മത്സരത്തിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ നേട്ടം.

മത്സരത്തില്‍ തന്റെ പതിനൊന്നാം ഓവറില്‍ അലക്‌സ് കാരിയെ പുറത്താക്കിയാണ് 450 വിക്കറ്റുകള്‍ തികച്ചത്. അനില്‍ കുംബ്ലെയ്ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍.

88 മത്സരങ്ങളില്‍ നിന്നാണ് 450 വിക്കറ്റുകള്‍ അശ്വിന്‍ സ്വന്തമാക്കിയത്. 80 മത്സരങ്ങളില്‍ നിന്നാണ് ശ്രീലങ്കന്‍ താരം മുത്തയ്യ മുരളീധരന്‍ ഈ നേട്ടം കൈവരിച്ചത്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയായിരുന്നു അശ്വിന്റെ അരങ്ങേറ്റം. ആദ്യമത്സരത്തില്‍ കളിയിലെ മികച്ച താരവും അശ്വിനായിരുന്നു. ടെസ്റ്റില്‍ ഏറ്റവും അധികം തവണ മാന്‍ ഓഫ് ദമാച്ച് പുരസ്‌കാരം നേടിയ രണ്ടാമത്തെ താരവും അശ്വിനാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെഹ്റാനിൽ കനത്ത ആക്രമണം നടത്തി, അവിവേകത്തോടെ ഇറാനെ നയിച്ച ഉന്നത സൈനിക നേതാക്കളെ വധിച്ചു: ട്രംപ്

പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും ഈസ്റ്റർ, പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

സംസ്ഥാനത്ത് അള്‍ട്രാ വയലറ്റ് വികിരണ തോത് ഉയരുന്നു; ആറിടത്ത് ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

വ്യാജ ഓപ്പറേഷൻ നടത്താൻ ഇന്ത്യ പദ്ധതിയിടുന്നു; കൊൽക്കത്ത ആക്രമിച്ച് തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ

യുവനടിയുടെ പരാതി വ്യാജമെന്ന് ആവർത്തിച്ച് രഞ്ജിത്ത്; തെളിവെടുപ്പ് തുടരും

SCROLL FOR NEXT