R Ashwin x
Sports

ആര്‍ അശ്വിന്‍ ബിഗ് ബാഷ് ലീഗിലേക്ക്; ഐഎല്‍ടി20യിലും കളിച്ചേക്കും

സിഡ്‌നി തണ്ടര്‍, സിഡ്‌നി സിക്‌സേഴ്‌സ്, ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ്, അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് ടീമുകള്‍ താരത്തിനായി രംഗത്ത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അന്താരാഷ്ട്ര ക്രിക്കറ്റ്, ഐപിഎല്‍ പോരാട്ടങ്ങളില്‍ നിന്നു വിരമിച്ച ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ കളിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഒപ്പം ഐഎല്‍ടി20 താര ലേലത്തിലും താരം പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബിഗ് ബാഷ് ലീഗിലെ ടീമുകളായ സിഡ്‌നി തണ്ടര്‍, സിഡ്‌നി സിക്‌സേഴ്‌സ്, റിക്കി പോണ്ടിങിന്റെ ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ്, ടിം പെയ്‌നിന്റെ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് ടീമുകള്‍ ഇന്ത്യന്‍ ഇതിഹാസത്തിനായി രംഗത്തുണ്ട്. രണ്ട് ലീഗുകളിലും താരം പങ്കെടുത്തേക്കും. രണ്ട് ലീഗുകളും ഒരേ സമയം വരികയാണെങ്കില്‍ താരം ഇരു ലീഗുകളിലും പകുതി മത്സരങ്ങള്‍ കളിക്കാനുള്ള നീക്കങ്ങളും താരം നടത്തുന്നുണ്ട്.

ഐഎല്‍ടി20 ഡിസംബര്‍ ഒന്ന് മുതലാണ് ആരംഭിക്കുന്നത്. ബിഗ് ബാഷ് ലീഗ് ഡിസംബര്‍ 14 മുതലുമാണ് തുടങ്ങുന്നത്.

ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെയാണ് അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഈ ടൂര്‍ണമെന്റുകള്‍ക്കു മുന്‍പായി ഹോങ്കോങില്‍ നടക്കുന്ന സിക്‌സസില്‍ താരം ഇന്ത്യക്കായി കളിക്കാനിറങ്ങിയേക്കും. ഇന്ത്യയിലെ എല്ലാതരം ക്രിക്കറ്റ് പോരാട്ടങ്ങളില്‍ നിന്നു വിരമിച്ചാല്‍ മാത്രമേ ഇന്ത്യന്‍ താരങ്ങള്‍ക്കു വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാന്‍ അവസരം കിട്ടുകയുള്ളു. അന്താരാഷ്ട്ര, ഐപിഎല്‍ പോരാട്ടങ്ങളില്‍ നിന്നു വിരമിച്ചതിനാല്‍ അശ്വിന് നിലവില്‍ ഇത്തരത്തില്‍ കളിക്കാന്‍ അവസരം ഇപ്പോള്‍ തുറന്നു കിട്ടിയിട്ടുണ്ട്.

വിരമിച്ചതിനു പിന്നാലെ ലോകത്തെ വിവിധ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാന്‍ അശ്വിന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഈയടുത്ത് സമാന രീതിയില്‍ ദിനേഷ് കാര്‍ത്തിക് ദക്ഷിണാഫ്രിക്കയിലെ എസ്എ20യില്‍ പാള്‍ റോയല്‍സ് ടീമിനായി കളത്തിലെത്തിയിരുന്നു. മുന്‍ രാജസ്ഥാന്‍ റോയല്‍സ് സ്പിന്നര്‍ പ്രവീണ്‍ താംബെ കരീബിയന്‍ പ്രീമിയര്‍ ലീഗിലും കളിച്ചിട്ടുണ്ട്.

R Ashwin: The Indian spin-bowling great, Ravichandran Ashwin, is reportedly almost certain to feature in both the ILT20 in the UAE and the Big Bash League in Australia.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും; ബലാത്സംഗത്തിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍; ഗുരുതര ആരോപണങ്ങളുമായി റിപ്പോര്‍ട്ട്

ഒറ്റത്തവണ നിക്ഷേപത്തില്‍ സ്ഥിരമായി മാസ വരുമാനം; ഇതാ അഞ്ചു സ്‌കീമുകള്‍

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്; എട്ടിടത്ത് യെല്ലോ; മുന്നറിയിപ്പില്‍ മാറ്റം

മഞ്ഞുകാലത്ത് ചുണ്ടുകള്‍ക്ക് വേണം എക്സ്ട്ര കെയര്‍

'കോഹ്‌ലിയെയും രോഹിതിനെയും ടീമില്‍ നിന്ന് ഒഴിവാക്കരുത്'; ഗംഭീറിനോട് അപേക്ഷയുമായി ശ്രീശാന്ത്

SCROLL FOR NEXT