രഹാനെ, കോഹ് ലി/ഫയൽ ചിത്രം 
Sports

രഹാനെ ക്യാപ്റ്റന്‍, ശ്രേയസും കെഎസ് ഭരതും ടീമില്‍; ടെസ്റ്റ് പരമ്പരക്കുള്ള സംഘത്തെ പ്രഖ്യാപിച്ചു

കാണ്‍പൂര്‍ വേദിയാവുന്ന ആദ്യ ടെസ്റ്റില്‍ അജിങ്ക്യാ രഹാനെ ആയിരിക്കും ഇന്ത്യയെ നയിക്കുക

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കാണ്‍പൂര്‍ വേദിയാവുന്ന ആദ്യ ടെസ്റ്റില്‍ അജിങ്ക്യാ രഹാനെ ആയിരിക്കും ഇന്ത്യയെ നയിക്കുക. 

മുംബൈയില്‍ നടക്കുന്ന രണ്ടാം ടെസ്‌റ്റോടെ കോഹ് ലി ഇന്ത്യന്‍ ടീമിനൊപ്പം ചേരുകയും നായക സ്ഥാനം ഏറ്റെടുക്കുകയും ചെയ്യും. ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ എസ് ഭരതും ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് എത്തി. 

ഹനുമാ വിഹാരി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെ ഒഴിവാക്കി

ഋഷഭ് പന്ത്, മുഹമ്മദ് ഷമി, ബൂമ്ര,രോഹിത് ശര്‍മ എന്നിവര്‍ക്ക് രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ വിശ്രമം അനുവദിച്ചു. ഹനുമാ വിഹാരിയെ ടീമില്‍ നിന്ന് ഒഴിവാക്കി. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് കളിച്ച സ്പിന്‍ ബൗളിങ് ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും ടീമില്‍ ഇല്ല.

ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെ വൃധിമാന്‍ സാഹ ആയിരിക്കും ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍. ഫാസ്റ്റ് ബൗളിങ്ങില്‍ ഇശാന്ത് ശര്‍മയ്ക്കും മുഹമ്മദ് സിറാജിനും ഉമേഷ് യാദവിനും ഒപ്പം പ്രസിദ്ധ് കൃഷ്ണയും ടീമിലേക്ക് എത്തി. 

കിവീസിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് സംഘം; രഹാനെ, ചേതേശ്വര്‍ പൂജാര, കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, വൃധിമാന്‍ സാഹ, കെഎസ് ഭരത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, ഇശാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT