Rahane hits out at Pakistan over T20 World Cup doubt file
Sports

ചങ്കൂറ്റമുണ്ടോ പാകിസ്ഥാന്?, ലോകകപ്പ് ബഹിഷ്ക്കരണ വിവാദത്തിൽ വെല്ലുവിളിച്ച് അജിന്‍ക്യ രഹാനെ

ടൂർണമെന്റിൽ നിന്ന് പിന്മാറാനുള്ള ചങ്കൂറ്റം പാകിസ്ഥാനില്ലെന്നും അവർ മത്സരങ്ങളിൽ പങ്കെടുക്കുമെന്നും അജിന്‍ക്യ രഹാനെ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടി20 ലോകകപ്പ് ടൂർണമെന്റിൽ പാകിസ്ഥാൻ പങ്കെടുക്കുന്ന കാര്യത്തിൽ അവക്തത തുടരുകയാണ്. വിഷയത്തിൽ അന്തിമ തീരുമാനം സർക്കാർ സ്വീകരിക്കുമെന്നും തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നുമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാട്. പാകിസ്ഥാന്റെ ഈ തീരുമാനത്തോട് അതിരൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അജിന്‍ക്യ രഹാനെ.

ടൂർണമെന്റിൽ നിന്ന് പിന്മാറാനുള്ള ചങ്കൂറ്റം പാകിസ്ഥാനില്ലെന്നും അവർ മത്സരങ്ങളിൽ പങ്കെടുക്കുമെന്നും അജിന്‍ക്യ രഹാനെ പറഞ്ഞു. “അവർക്ക് അത് ചെയ്യാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെ ചെയ്യാനുള്ള ധൈര്യം അവർക്കുണ്ടോ എന്നതിലും സംശയമുണ്ട്. പാകിസ്ഥാന് അത് സാധിക്കില്ല, അവർ തീർച്ചയായും പങ്കെടുക്കും'' രഹാനെ പറഞ്ഞു.

വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 15ന് ശ്രീലങ്കയിൽ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യക്കെതിരായ മത്സരത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പങ്കാളിത്ത കരാർ ലംഘിച്ചാൽ കടുത്ത ശിക്ഷാ നടപടി നേരിടേണ്ടി വരുമെന്ന് ഐ സി സി നേരത്തേ തന്നെ പി സി ബിയെ അറിയിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര-പ്രാദേശിക മത്സരങ്ങളിൽ നിന്ന് സസ്‌പെൻഷൻ, സാമ്പത്തിക പിഴ, പാകിസ്ഥാൻ സൂപ്പർ ലീഗിൽ വിദേശ താരങ്ങൾക്ക് അനുവദിക്കുന്ന എൻ ഒ സി പിൻവലിക്കൽ വരെ നടപടികൾ വരെ ഉണ്ടാകാമെന്നും ഐ സി സി നൽകിയ മുന്നറിയിപ്പിൽ പറയുന്നു.

Sports news: Ajinkya Rahane slams Pakistan over uncertainty on T20 World Cup participation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതിയ തുരങ്കപാത മുതല്‍ വേഗ റെയില്‍ വരെ, ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല; ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ്

തണുപ്പുകാലത്തെ മുടികൊഴിച്ചലിന് പോംവഴിയുണ്ട്

കണ്‍മുന്നിലുള്ള യാഥാര്‍ഥ്യങ്ങൾ കണ്ടില്ലെന്നു നടിക്കാനാകില്ല, വിമര്‍ശനങ്ങള്‍ ഏതോ നിരാശയില്‍ നിന്നുടലെടുത്ത ആരോപണങ്ങള്‍: മുഖ്യമന്ത്രി

പരീക്ഷാപ്പേടി അകറ്റാൻ ഡയറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'എന്താണ് ഇവിടെ നടക്കുന്നത് ? ലൈം​ഗികാതിക്രമം നടത്തുന്നവർക്ക് ഭയമില്ല'; പൊട്ടിത്തെറിച്ച് ഭൂമി പട്നേക്കർ

SCROLL FOR NEXT