രാഹുല്‍ ദ്രാവിഡ്, ഋഷഭ് പന്ത്/ഫോട്ടോ: എഎഫ്പി 
Sports

കോവിഡ് മുക്തനായി രാഹുല്‍ ദ്രാവിഡ്; ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു 

താത്കാലിക പരിശീലകനായി ഇന്ത്യന്‍ ടീമിനൊപ്പം ദുബായിലേക്ക് പോയ വിവിഎസ് ലക്ഷ്മണ്‍ തിരികെ ബെംഗളൂരുവിലേക്ക് എത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ് കോവിഡ് മുക്തനായി. കോവിഡ് നെഗറ്റീവായതോടെ ദ്രാവിഡ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സംഘത്തിനൊപ്പം ചേര്‍ന്നു. 

താത്കാലിക പരിശീലകനായി ഇന്ത്യന്‍ ടീമിനൊപ്പം ദുബായിലേക്ക് പോയ വിവിഎസ് ലക്ഷ്മണ്‍ തിരികെ ബെംഗളൂരുവിലേക്ക് എത്തി. ദ്രാവിഡ് ടീമിനൊപ്പം ചേര്‍ന്നതോടെയാണ് ഇത്. പാകിസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് ദ്രാവിഡിന് ടീമിനൊപ്പം ചേരാനായത് ഇന്ത്യക്ക് ഗുണം ചെയ്യും. 

വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യ എ ടിമിന്റെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ മേല്‍നോട്ടം വഹിക്കും. ഏഷ്യാ കപ്പിനായി ഇന്ത്യന്‍ സംഘം യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുന്‍പായാണ് ഓഗസ്റ്റ് 23ന് ദ്രാവിഡിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അദ്ദേഹം ഹോം ഐസൊലേഷനിലായിരുന്നു. ചെറിയ കോവിഡ് ലക്ഷണങ്ങള്‍ മാത്രമാണ് ദ്രാവിഡിനുള്ളതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായും അറിയിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT