ഫോട്ടോ: ബിസിസിഐ, ട്വിറ്റർ 
Sports

വില്ലനായി മഴ, ന്യൂസിലന്‍ഡിന് എതിരായ ആദ്യ ട്വന്റി20യില്‍ ടോസ് വൈകുന്നു

രോഹിത് ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി ഇന്ത്യ ഇറങ്ങിയപ്പോള്‍ ഹര്‍ദിക് ആണ് ഇന്ത്യയെ നയിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടണ്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം മഴയെ തുടര്‍ന്ന് വൈകുന്നു. ഇന്ത്യന്‍ സമയം 12 മണിക്കാണ് മത്സരം തുടങ്ങേണ്ടിയിരുന്നത് എങ്കിലും മഴയെ തുടര്‍ന്ന് ടോസ് ഇതുവരെ ഇടാനായില്ല. 

രോഹിത് ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി ഇന്ത്യ ഇറങ്ങിയപ്പോള്‍ ഹര്‍ദിക് ആണ് ഇന്ത്യയെ നയിക്കുന്നത്. മൂന്ന് ട്വന്റി20 മത്സരങ്ങളുടെ പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണും ഉള്‍പ്പെട്ടിട്ടുണ്ട്. പ്ലേയിങ് ഇലവനിലേക്ക് എത്താന്‍ സഞ്ജുവിന് സാധിക്കും എന്നാണ് സൂചന. 

ട്വന്റി20 ലോകകപ്പില്‍ സെമിയില്‍ തോറ്റാണ് ഇരു ടീമും വരുന്നത്. ഇംഗ്ലണ്ടിന് മുന്‍പില്‍ ഇന്ത്യ സെമിയില്‍ വീണപ്പോള്‍ പാകിസ്ഥാന്‍ ആണ് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചത്. വിരാട് കോഹ് ലി, രോഹിത്, കെ എല്‍ രാഹുല്‍, അശ്വിന്‍ എന്നിവര്‍ക്കാണ് ന്യൂസിലന്‍ഡ് പര്യടനത്തില്‍ നിന്ന് വിശ്രമം നല്‍കിയത്. 

രാഹുല്‍ ദ്രാവിഡിന് പകരം വിവിഎസ് ലക്ഷ്മണ്‍ ആണ് ഇന്ത്യയുടെ പരിശീലക സ്ഥാനത്ത്. ഇന്ത്യന്‍ ബൗളിങ് നിരയിലേക്ക് ഉമ്രാന്‍ മാലിക്കും എത്തിയിട്ടുണ്ട്. അര്‍ഷ്ദീപ് സിങ്, ഹര്‍ഷല്‍ പട്ടേല്‍, ചഹല്‍, കുല്‍ദീപ് എന്നിവരാണ് ബൗളിങ് വിഭാഗത്തില്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടിന്റെ വിളക്കാണ് പോയത്; മനഃപൂര്‍വം ഇടിച്ചതാണോയെന്ന് സംശയം'; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം

ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം

​Jantar Mantar Protest: 'രാജിവച്ച് മാപ്പുസാക്ഷിയാകൂ, ക്ഷമിക്കാം'; ഗ്യാനേഷ് കുമാറിനോട് രാഹുൽ

'ഇരട്ടി കരുത്തോടെ ഒളിംപിക് പോരാട്ടങ്ങൾക്കായി തിരിച്ചെത്തു'; എം ശ്രീശങ്കർ ചികിത്സയ്ക്കായി ലണ്ടനിലേക്ക്