Rain Threat Looms Over RCB vs MI Clash as Mumbai Face Possible IPL 2026 Playoff Exit. file
Sports

ബംഗളൂരു - മുംബൈ പോരാട്ടം; മഴ കളിച്ചാൽ ആര് തോൽക്കും?

കഴിഞ്ഞ ദിവസം റായ്പൂരിൽ കനത്ത മഴ പെയ്തതോടെ ഇരു ടീമുകളുടെയും പരിശീലന സെഷനുകൾ ഒഴിവാക്കിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

റായ്പുർ: ഐപിഎല്ലിൽ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു - മുംബൈ ഇന്ത്യൻ‌സിനെയാണ് നേരിടുന്നത്. ഇരു ടീമുകൾക്കും ടൂർണമെന്റിലെ മുൻപോട്ടുള്ള യാത്രയ്ക്ക് വിജയം അനിവാര്യമാണ്. എന്നാൽ, കഴിഞ്ഞ ദിവസം റായ്പൂരിൽ കനത്ത മഴ പെയ്തതോടെ ഇരു ടീമുകളുടെയും പരിശീലന സെഷനുകൾ ഒഴിവാക്കിയിരുന്നു.

ഇന്നത്തെ മത്സരം മഴ മുടക്കിയാൽ മുംബൈ ഇന്ത്യൻ‌സിന് അത് വലിയ തിരിച്ചടിയാകും. നിലവിൽ 10 മത്സരങ്ങളിൽ നിന്ന് വെറും 6 പോയിന്റുമായി മുംബൈ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. മത്സരം മഴമൂലം ഉപേക്ഷിച്ചാൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും. അങ്ങനെ വന്നാൽ, മുംബൈയുടെ പോയിന്റ് ഏഴ് ആകും. ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ ജയിച്ചാലും ടീമിന് പരമാവധി 13 പോയിന്റ് വരെ മാത്രമേ എത്താനാകൂ.

ഇതിനോടകം തന്നെ മൂന്ന് ടീമുകൾ 13 അല്ലെങ്കിൽ അതിലധികം പോയിന്റ് നേടിയ സാഹചര്യത്തിൽ മത്സരം ഉപേക്ഷിച്ചാൽ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾ അവസാനിക്കും. അതേ സമയം, ഇന്നത്തെ മത്സരം ഉപേക്ഷിച്ചാൽ ആർസിബിക്ക് വലിയ തിരിച്ചടിയാകില്ല. പകരം, 13 പോയിന്റുമായി പ്ലേ ഓഫ് പ്രതീക്ഷകൾ കൂടുതൽ ശക്തമാക്കാൻ അവർക്ക് കഴിയും.

Rain Threat Looms Over RCB vs MI Clash as Mumbai Face Possible IPL 2026 Playoff Exit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കൂ'; വിജയിന് മറുപടിയുമായി സ്റ്റാലിന്‍

Kerala CM Selection Live:മുഖ്യനാര്?സോണിയയുടെ നിലപാട് നിർണായകം

അധികാരത്തിന്റെ കണ്ണൂർ കരുത്ത്: മാർത്താണ്ഡവർമ്മ മുതൽ പിണറായി വരെ; ചരിത്രം വഴിമാറുമോ അതോ ആവർത്തിക്കപ്പെടുമോ?

42-ലും 24-ന്റെ തിളക്കം! തൃഷയുടെ ഫിറ്റ്‌നസ് രഹസ്യം ഇതാണ്

'കിട്ടുന്നത് പോരാഞ്ഞിട്ടാണോ ഇരന്നു മേടിക്കുന്നത്'; റിവ്യുവിന് കമന്റിട്ട് മാധവ് സുരേഷ്; 'നിലം തൊടീക്കാതെ' സോഷ്യല്‍ മീഡിയ

SCROLL FOR NEXT