അനുനയ് സിങ് 
Sports

"ചില രാത്രികളിൽ പാല് മാത്രം കുടിച്ചും ഉറങ്ങിയിട്ടുണ്ട്"; വികാരാധീനനായി രാജസ്ഥാൻ യുവതാരം, വിഡിയോ 

അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് അനുനയ് രാജസ്ഥാൻ ടീമിൽ ഇടം നേടിയത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ പ്ലേ ഓഫ് ബെർത്തിന് അരികെത്തന്നെയുണ്ട് രാജസ്ഥാൻ റോയൽസ്. ശേഷിക്കുന്ന രണ്ട് കളികളിൽ ഒന്നിൽ ജയിച്ചാൽ പോലും പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പാണ്. ട്രെന്റ് ബോൾട്ട്, രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ, പ്രസിദ്ധ് കൃഷ്ണ എന്നിവർ അടങ്ങിയ ബോളിങ് നിരയിൽ ഒരുപറ്റം യുവ ബോളർമാരും ടീമിലുണ്ട്. ഇവരിലൊരാളാണ് 29കാരനായ അനുനയ് സിങ്. 

മെഗാ താരലേലത്തിൽ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് അനുനയ് രാജസ്ഥാൻ ടീമിൽ ഇടം നേടിയത്. ഐപിഎൽ സീസണിൽ ഇനിയും അവസരം കിട്ടിയിട്ടില്ലാത്ത താരം ഈ നിലയിലേക്ക് എത്തിയതിന് പിന്നിലെ കഥ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. രാജസ്ഥാൻ റോയൽസ് ടീം കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോയിലാണ് കുട്ടിക്കാലത്തെ കഷ്ടപ്പാടുകളെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. 

"ഒരു മധ്യവർഗ കുടുംബത്തിൽനിന്നുള്ളയാളാണ് ഞാൻ. അച്ഛന്റെ വരുമാനം കൊണ്ടാണു കുടുംബം കഴിഞ്ഞിരുന്നത്. മക്ഡൊണാൾഡ്സിലോ മറ്റോ പാർട്ട് ടൈം ജോലി ചെയ്താലോ എന്നു ഞാൻ കരുതിയതാണ്. ഒന്നും ഇല്ലാത്തതിലും ഭേദമല്ലേ 7000–8000 രൂപ എങ്കിലും സമ്പാദിക്കുന്നത് എന്നോർക്കും. പക്ഷേ അങ്ങനെ ചെയ്താൽ എന്റെ പരിശീലന സമയം നഷ്ടമാകില്ലേ എന്നാണു ഞാൻ ചിന്തിച്ചത്." 

"ക്രിക്കറ്റ് ഏറെ ചെലവേറിയതല്ലേ, അതുകൊണ്ട് ഇക്കാര്യം ഞാൻ വീട്ടിൽ പറഞ്ഞിരുന്നില്ല. മുതിർന്നവർ എനിക്കു ഷൂസ് കടം തരും. ഒരുപാട് രാത്രികളിൽ പാലു മാത്രം കുടിച്ച് ഞാൻ ഉറങ്ങിയിട്ടുണ്ട്. ചില രാത്രികളിൽ പാലും ബ്രെഡ്ഡും. ഒന്നും കഴിക്കാതെയാണു മകൻ കിടന്ന് ഉറങ്ങുന്നത് എന്നു കേട്ടാൽ ഏതെങ്കിലും അമ്മയ്ക്ക് ഉറങ്ങാനാകുമോ’ ഇത് പറയുമ്പോൾ അനുനയ് വികാരാധീനനായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT