ജോഫ്ര ആര്‍ച്ചര്‍ എക്സ്
Sports

ഇഷാന്‍ കിഷന്‍ ഹൈദരാബാദില്‍; 12.5 കോടിയ്ക്ക് ജോഫ്ര ആര്‍ച്ചര്‍ രാജസ്ഥാനില്‍

ജോഷ് ഹെയ്‌സെല്‍വുഡ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവില്‍

Author : സമകാലിക മലയാളം ഡെസ്ക്

ജിദ്ദ: മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ഇനി സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍. താരത്തെ 11.25 കോടിയ്ക്കാണ് താരത്തെ ടീം സ്വന്തമാക്കിയത്.

രാജസ്ഥാന്റെ ആദ്യ താരം

രാജസ്ഥാന്‍ റോയല്‍സ് ഈ ലേലത്തില്‍ ആദ്യ താരത്തെ സ്വന്തമാക്കി. ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറെയാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. 12.5 കോടിയ്ക്കാണ് ഇംഗ്ലീഷ് താരം ടീമിലെത്തിയത്. മുംബൈ, കൊല്‍ക്കത്ത, ലഖ്‌നൗ ടീമുകളും ആര്‍ച്ചറിനായി രംഗത്തെത്തി.

നടരാജന് 10.75 കോടി

മുന്‍ എസ്ആര്‍എച് പേസര്‍ ടി നടരാജനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. 10.75 കോടിയ്ക്കാണ് താരത്തെ ടീം സ്വന്തമാക്കി.

ജിതേഷ് ശര്‍മ

ജിതേഷ് ശര്‍മയെ പഞ്ചാബ് കിങ്‌സ് ലേലത്തിലൂടെ തിരിച്ചെത്തിച്ചു. താരത്തെ 11 കോടിയ്ക്കാണ് ലേലത്തില്‍ സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമുകള്‍ താരത്തിനായി കച്ച മുറുക്കിയിരുന്നു.

ഹെയ്‌സല്‍വുഡിന് 12.5 കോടി

ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് വീണ്ടും ആര്‍സിബിയില്‍. താരത്തെ ബംഗളൂരു 12.5 കോടിയ്ക്ക് സ്വന്തമാക്കി. താരത്തിനായി ലഖ്‌നൗ, കൊല്‍ക്കത്ത, മുംബൈ, ബംഗളൂരു ടീമുകളാണ് കൊണ്ടുപിടിച്ച് ലേലം വിളിച്ചത്.

പ്രസിദ്ധ് കൃഷ്ണ ഗുജറാത്തില്‍

പേസര്‍ പ്രസിദ്ധ് കൃഷ്ണയെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. 9.5 കോടിയ്ക്കാണ് താരത്തെ ടീമിലെത്തിച്ചത്.

ആവേശ് ഖാന്‍ വീണ്ടും ലഖ്‌നൗവിലേക്ക്

ആവേശ് ഖാനെ ലഖ്‌നൗ വീണ്ടും ടീമിലെത്തിച്ചു. 9.75 കോടിയ്ക്കാണ് താരത്തെ ടീം സ്വന്തമാക്കിയത്.

ആന്റിച് നോര്‍ക്യെ

കൊല്‍ക്കത്ത ആന്റിച് നോര്‍ക്യയെ ടീമിലെത്തിച്ചു. 6.5 കോടിയ്ക്കാണ് ടീം താരത്തെ ലേലം വിളിച്ച് സ്വന്തമാക്കിയത്.

ഖലീല്‍ അഹമദ് ചെന്നൈയില്‍

ഡല്‍ഹി ക്യാപിറ്റല്‍സ് മുന്‍ താരം ഖലീല്‍ അഹമദിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെത്തിച്ചു. താരത്തെ 4.8 കോടിയ്ക്കാണ് ടീം സ്വന്തമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍