ഗുവാഹത്തി: ടീം മാനേജരുടെ മൊബൈൽ ഫോൺ ഉപയോഗത്തിൽ വെട്ടിലായിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിന് എതിരായ മത്സരത്തിനിടെ ഡഗൗട്ടിൽ വെച്ച് റോമി ബിന്ദർ ഫോൺ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ബിസിസിഐയുടെ അഴിമതി വിരുദ്ധ ചട്ടങ്ങൾ പ്രകാരം ഇത് തെറ്റായ പ്രവർത്തിയാണ്. ഇതിൽ ടീം മാനേജർക്ക് നടപടി വേണമെന്നാണ് ക്രിക്കറ്റ് വിദഗ്‌ധർ പറയുന്നത്.
മത്സരത്തിന്റെ 11-ാം ഓവറിനിടെയാണ് സംഭവം നടന്നത്. രാജസ്ഥാൻ യുവതാരം വൈഭവ് സൂര്യവംശിയോടൊപ്പം ഡഗൗട്ടിൽ ഇരിക്കുക ആയിരുന്നു ടീം മാനേജർ റോമി ബിന്ദർ. ഈ സമയത്താണ് പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് റോമി ബിന്ദർ ഉപയോഗിച്ചത്. ഈ സമയത്ത് സൂര്യവംശി ഫോണിലേക്ക് നോക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഐപിഎൽ ചട്ടങ്ങൾ പ്രകാരം, ടീം മാനേജർമാർക്ക് ഫോൺ ഉപയോഗിക്കുന്നതിന് നിയമപരമായി വിലക്കില്ല. എന്നാൽ അതിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ടീം മാനേജർമാർക്ക് ഡഗൗട്ടിലേക്ക് ഫോൺ കൊണ്ടുപോകാൻ അനുമതിയുണ്ടെങ്കിലും, അത് ഉപയോഗിക്കുന്നത് അനുവദനീയമല്ല. ഡ്രസ്സിങ് റൂമിൽ മാത്രമാണ് ഫോൺ ഉപയോഗിക്കാൻ കഴിയൂ. സംഭവത്തെക്കുറിച്ച് ഇതുവരെ ക്ലബ് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates