ഫോട്ടോ: ട്വിറ്റർ 
Sports

കളിച്ചത് ഒറ്റ സീസണ്‍, ജോ റൂട്ട് ഐപിഎല്ലില്‍ നിന്നു പിന്‍മാറി

കഴിഞ്ഞ സീസണില്‍ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്. ഒന്നില്‍ മാത്രമാണ് ബാറ്റ് ചെയ്തതും. പത്ത് റണ്‍സാണ് സമ്പാദ്യം

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് വരാനിരിക്കുന്ന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കില്ല. ടീമില്‍ നിന്നു ഒഴിവാകുന്നതായി റൂട്ട് വ്യക്തമാക്കിയെന്നു രാജസ്ഥാന്‍ സ്ഥിരീകരിച്ചു. 

വര്‍ത്തമാന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററായി പരിഗണിക്കപ്പെടുന്ന താരമാണ് റൂട്ട്. എന്നാല്‍ താരം കഴിഞ്ഞ സീസണിലാണ് കരിയറില്‍ ആദ്യമായി ഐപിഎല്‍ കളിച്ചത്. കാര്യമായ അവസരങ്ങള്‍ രാജസ്ഥാനില്‍ റൂട്ടിനു കിട്ടിയില്ലെങ്കിലും താരത്തിന്റെ സാന്നിധ്യം ടീമിനു വലിയ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു. ഒറ്റ സീസണ്‍ മാത്രം കളിച്ചാണ് റൂട്ടിന്റെ പിന്‍മാറ്റം. 

കഴിഞ്ഞ സീസണില്‍ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്. ഒന്നില്‍ മാത്രമാണ് ബാറ്റ് ചെയ്തതും. പത്ത് റണ്‍സാണ് സമ്പാദ്യം. 

ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായാണ് 32കാരനായ റൂട്ടിന്റെ പിന്‍മാറ്റം. അധികം കളിക്കാന്‍ അവസരം കിട്ടിയില്ലെങ്കിലും താരത്തിന്റെ സാന്നിധ്യം റോയല്‍സിനു വിലപ്പെട്ടതായിരുന്നു. പ്രത്യേകിച്ച് പുതു തലമുറ ബാറ്റര്‍മാര്‍ക്ക് അദ്ദേഹത്തില്‍ നിന്നു ഒരുപാട് പഠിക്കാന്‍ അവസരം ലഭിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

SCROLL FOR NEXT