രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 
Sports

വാര്‍ണറുടെ പോരാട്ടം വിഫലം; ഡല്‍ഹി മൂന്നാമതും തോറ്റു; രാസ്ഥാന്‍ ഒന്നാമത്

രണ്ടാം ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

സമകാലിക മലയാളം ഡെസ്ക്

ഗുവഹാത്തി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്ത് രാജസ്ഥാന് രണ്ടാം വിജയം. 57 റണ്‍സിനാണു രാജസ്ഥാന്‍ റോയല്‍സിന്റെ വിജയം. 200 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഡല്‍ഹി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 55 പന്തില്‍ 65 റണ്‍സെടുത്തു പുറത്തായി. രണ്ടാം ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. കളിച്ച മുന്ന് മത്സരങ്ങളിലും തോറ്റ ഡല്‍ഹി ഒന്‍പതാം സ്ഥാനത്താണ്.

ആദ്യ ഓവറില്‍ തന്നെ ഡല്‍ഹിക്ക് കനത്ത പ്രഹരമാണ് രാജസ്ഥാന്‍ നല്‍കിയത്. പൃഥ്വി ഷായെയും മനീഷ് പാണ്ഡെയെയും പുറത്താക്കി 12 പന്തില്‍ 14 റണ്‍സെടുത്ത് റിലീ റൂസോ പുറത്തായി. മധ്യനിര താരം ലളിത് യാദവാണ് ഡല്‍ഹി ബാറ്റിങ് തിരയില്‍ തിളങ്ങിയ മറ്റൊരു താരം. 24 പന്തുകളില്‍നിന്നു താരം 38 റണ്‍സെടുത്തു. അക്‌സര്‍ പട്ടേലും (രണ്ട്), റോവ്മന്‍ പവലും (രണ്ട്) പുറത്തായതോടെ ഡല്‍ഹി കൂടുതല്‍ പ്രതിരോധത്തിലായി. ചെഹലിന്റെ പന്തില്‍ ഹെറ്റ്മിയര്‍ ക്യാച്ചെടുത്താണ് യുവതാരം അഭിഷേക് പോറലിനെ മടക്കിയത്. ഒന്‍പതു പന്തുകളില്‍ ഏഴു റണ്‍സാണു താരത്തിന്റെ സമ്പാദ്യം. 19ാം ഓവര്‍ വരെ പൊരുതിയ ശേഷമാണ് ഡല്‍ഹി ക്യാപ്റ്റന്‍ മടങ്ങിയത്. ചെഹലിന്റെ പന്തില്‍ വാര്‍ണര്‍ എല്‍ബിഡബ്ല്യു ആകുകയായിരുന്നു. 

നിശ്ചിത ഓവറില്‍ രാജസ്ഥാന്‍നാല് വിക്കറ്റ് നഷ്ടത്തില്‍ 199റണ്‍സ് നേടി. ടോസ് നേടിയ ഡല്‍ഹി രാജസ്ഥാനെ ബാറ്റിങിന് അയക്കുകയായിരുന്നു. വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാരായ ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് നല്‍കിയത്. ഡല്‍ഹി പേസര്‍മാരെ ആക്രമിച്ച് കളിച്ച ഇരുവരും ആദ്യ നാലോവറില്‍ തന്നെ ടീം സ്‌കോര്‍ 50 കടത്തി. ബാറ്റിങ് പവര്‍പ്ലേയില്‍ 68 റണ്‍സാണ് ബട്‌ലറും ജയ്‌സ്വാളും ചേര്‍ന്ന് അടിച്ചെടുത്തത്. പിന്നാലെ ജയ്‌സ്വാള്‍ അര്‍ധസെഞ്ചുറി നേടി. ഈ സീസണിലെ താരത്തിന്റെ രണ്ടാം അര്‍ധസെഞ്ചുറിയാണിത്. 25 പന്തില്‍ നിന്നായിരുന്നു അര്‍ധ സെഞ്ചുറിനേട്ടം.

ഒന്‍പതാം ഓവറിലെ മൂന്നാം പന്തില്‍ ജയ്‌സ്വാള്‍ പുറത്തായി. 31 പന്തില്‍ 11 ഫോറും ഒരു സിക്‌സും ഉള്‍പ്പടെ 60 റണ്‍സെടുത്താണ് ജയ്‌സ്വാള്‍ മടങ്ങിയത്. പിന്നീടെത്തിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. അക്കൗണ്ട് തുറക്കുംമുന്‍പ് സഞ്ജുവിനെ കുല്‍ദീപ് യാദവ് ആന്റിച്ച് നോര്‍ക്യെയുടെ കൈയ്യിലെത്തിച്ചു. ഇതോടെ രാജസ്ഥാന്‍ പതറി. പിന്നാലെ ബട്‌ലര്‍ക്ക് കൂട്ടായി റിയാന്‍ പരാഗ് ക്രീസിലെത്തി. പരാഗിനെ സാക്ഷിയാക്കി ബട്‌ലര്‍ അര്‍ധസെഞ്ചുറി നേടി.

11 പന്തില്‍ നിന്ന് വെറും ഏഴ് റണ്‍സ് മാത്രമെടുത്ത പരാഗിനെ റോവ്മാന്‍ പവല്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെയെത്തിയഹെറ്റ്മിയര്‍ തന്റെ പതിവ് ശൈലിയില്‍ അടിച്ചുകളിച്ചതോടെ ബ്ടലറും കത്തിക്കയറി. 51 പന്തില്‍ 71 റണ്‍സ് എടുത്ത് ബട്ലര്‍ ഫുറത്തായി. ഹെറ്റ്മിയര്‍ 21 പന്തില്‍ നിന്ന് 39 റണ്‍സ് നേടി. ഡല്‍ഹിക്കായി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റ് നേടി. കുല്‍ദീപ് യാദവും റോവ് മാന്‍ പവലും ഓരോ വിക്കറ്റ് വീതം നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT