രജത് പടിദാര്‍ ട്വിറ്റര്‍
Sports

പൂജാരയല്ല, കോഹ്‍‍ലിയുടെ പകരക്കാരന്‍ രജത് പടിദാര്‍

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ സന്നാഹ മത്സരത്തില്‍ പടിദാര്‍ 151 റണ്‍സുമായി തിളങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ രജത് പടിദാറിനെ ഉള്‍പ്പെടുത്തി. വ്യക്തിപരമായ കാരണത്താല്‍ ടീമില്‍ നിന്നു ഒഴിവായ വിരാട് കോഹ്‍‍ലിക്ക് പകരമാണ് പടിദാറിനെ ഉള്‍പ്പെടുത്തിയത്.

രഞ്ജിയിലെ ആദ്യ പോരാട്ടത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടി ഫോമില്‍ നില്‍ക്കുന്ന വെറ്ററന്‍ താരം ചേതേശ്വര്‍ പൂജാരയെ പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ സെലക്ടര്‍മാര്‍ പടിദാറിനു അവസരം നല്‍കുകയായിരുന്നു. സര്‍ഫറാസ് ഖാന്‍, അജിന്‍ക്യ രഹാനെ എന്നിവരും സാധ്യതയില്‍ മുന്നിലുണ്ടായിരുന്നു.

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ സന്നാഹ മത്സരത്തില്‍ കഴിഞ്ഞ ആഴ്ച താരം 151 റണ്‍സുമായി തിളങ്ങിയിരുന്നു. മധ്യപ്രദേശിനായി ആഭ്യന്തര ക്രിക്കറ്റില്‍ നാലാം സ്ഥാനത്ത് കളിച്ചതടക്കമുള്ള പരിചയം താരത്തിനുണ്ട്.

അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പരമ്പരയിലെ ആദ്യ ടെസ്റ്റ് നാളെ മുതല്‍ 29 വരെ ഹൈദരാബാദിലാണ്. രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ട് മുതല്‍ ആറ് വരെ വിശാഖപട്ടണത്ത്. മൂന്നാം പോരാട്ടം ഫെബ്രുവരി 15 മുതല്‍ 19 വരെ രാജ് കോട്ടിലും നാലാം ടെസ്റ്റ് ഫെബ്രുവരി 23 മുതല്‍ 27 വരെ റാഞ്ചിയിലും നടക്കും. അഞ്ചാമത്തേയും അവസാനത്തേയും പോരാട്ടം മാര്‍ച്ച് ഏഴ് മുതല്‍ 11 വരെ ധരംശാലയില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം